രാജ്യത്ത് വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ ഒട്ടിച്ചാൽ 500 ദിർഹം പിഴ നൽകേണ്ടി വരും. 1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21-ലാണ് വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും 500 ദിർഹം പിഴ എന്നും പറഞ്ഞിട്ടുള്ളതെന്ന് ഗലദാരി അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടൻ്റിലെ സീനിയർ അസോസിയേറ്റ് മഹമൂദ് ഷാക്കിർ അൽ മഷ്ഹദാനി വിശദീകരിച്ചു. “പ്രതിദിനം കാറിലെ എല്ലാ സ്റ്റിക്കറുകൾക്കും പിഴ ചുമത്തും, അതായത് പിഴയ്ക്ക് ശേഷം അത് നീക്കം ചെയ്യാൻ ഡ്രൈവറോ വാഹന ഉടമയോ വിസമ്മതിച്ചാൽ രണ്ടാം ദിവസം വീണ്ടും പിഴ ഈടാക്കും,” അൽ മഷ്ഹദാനി പറഞ്ഞു. കാറിൻ്റെ നമ്പർ പ്ലേറ്റോ ഡ്രൈവറുടെ മുഖമോ ട്രാഫിക് പൊലീസിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന മറ്റ് വിശദാംശങ്ങളോ മറയ്ക്കുന്ന തരത്തിലുള്ള ഫോട്ടോയോ സ്റ്റിക്കറുകളോ കാറിൻ്റെ ഏത് ഭാഗത്തും ഉണ്ടെങ്കിലും പിഴ ഈടാക്കുമെന്ന് അൽ മഷ്ഹദാനി വ്യക്തമാക്കി. “അധികൃതരിൽ നിന്ന് അനുമതി നേടിയതിന് ശേഷം മാത്രമേ സ്റ്റിക്കറുകൾ വാഹനത്തിൽ ഒട്ടിക്കാൻ പാടുള്ളു. അതും ഉത്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനി പരസ്യങ്ങൾ മാത്രമാണ് അധികൃതർ അനുവദിക്കുന്ന സ്റ്റിക്കറുകൾ. 1995 ലെ ട്രാഫിക് നമ്പർ 21 ഒരു ഫെഡറൽ നിയമമാണ്, രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ഇത് ബാധകമാണ്. ലംഘനങ്ങൾക്ക് പിഴയും, ഡ്രൈവിംഗ് ലൈസൻസിൽ ബ്ലാക്ക് പോയിൻ്റുകൾ, കഠിനമായ കുറ്റങ്ങൾക്ക് തടവ് എന്നിവയ്ക്ക് ഇടയാക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക് നിയന്ത്രണത്തിൻ്റെ നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച 2017 ലെ മന്ത്രിതല പ്രമേയം നമ്പർ 178 പ്രകാരം, അനുമതിയില്ലാതെ വാഹനങ്ങളിൽ വാചകങ്ങൾ എഴുതുന്നതിനും സ്റ്റിക്കറുകൾ സ്ഥാപിക്കുന്നതിനും 500 ദിർഹം പിഴയുണ്ട്. എന്നിരുന്നാലും, ഹെവി വാഹനങ്ങൾക്ക്, റിഫ്ലക്ടീവ് സ്റ്റിക്കറുകൾ പിൻഭാഗത്ത് നിർബന്ധമാണ്, കൂടാതെ ഇവ പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ 500 ദിർഹം പിഴ നൽകണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5