നവംബർ മാസത്തെ പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് അജ്മാൻ. ഇനി ടാക്സിക്ക് കിലോമീറ്ററിന് 0.2 ഫിൽസ് കൂടുതൽ ചിലവ് വരുമെന്ന് എമിറേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അജ്മാനിൽ ഒരു കിലോമീറ്റർ നിരക്ക് 1.77 ദിർഹമായിരിക്കും. കഴിഞ്ഞ മാസം 1.75 ദിർഹം ആയിരുന്നു. രണ്ട് മാസം തുടർച്ചയായി വില കുറഞ്ഞതിനെ തുടർന്നാണ് നിരക്കുകളിൽ ഈ ചെറിയ കുതിപ്പ്. നവംബർ 1 മുതൽ രാജ്യത്തുടനീളം ബാധകമായ പുതിയ ഇന്ധന വില ഇപ്രകാരമാണ്:
- സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.74 ദിർഹം വിലവരും, ഒക്ടോബറിൽ 2.66 ദിർഹമായിരുന്നു.
- സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.63 ദിർഹം, ഒക്ടോബറിൽ 2.54 ദിർഹം
- ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.55 ദിർഹം, ഒക്ടോബറിൽ ലിറ്ററിന് 2.47 ദിർഹം.
ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച് നവംബറിൽ ഫുൾ ടാങ്ക് പെട്രോളിന് 4.08 ദിർഹം മുതൽ 6.66 ദിർഹം വരെ കൂടുതൽ ചെലവാകും. യുഎഇയിൽ തുടർച്ചയായി രണ്ട് മാസം വില കുറഞ്ഞതിന് ശേഷമാണ് നവംബറിൽ ഇന്ധന വില കൂടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5