20,000 രൂപ നിക്ഷേപിച്ചാൽ ദിവസവും ലാഭം, 1500 ഓളം പേരിൽനിന്ന് പണം തട്ടി, ഒടുവിൽ 24കാരി പോലീസ് വലയിൽ

കൊച്ചി ഓൺലൈൻ ബിസിനസ് ആപ്ലിക്കേഷൻ വഴി ലക്ഷങ്ങൾ തട്ടിയ 24കാരി പിടിയിൽ. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസി മോളാണ് കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്. എഎസ്ഒ ( ASO -App Store Optimization) എന്ന ഓൺലൈൻ ബിസിനസ് ആപ്ലിക്കേഷനിലൂടെ അധിക വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് 1500 ഓളം പേരിൽ നിന്ന് പ്രതി പണം തട്ടിയത്. ആപ്പിൽ ആളുകളെ ചേർത്ത് ദിവസവരുമാനമായി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. തട്ടിപ്പിന് ശേഷം വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരിരുന്നു ജെൻസി പിടിയിലായത്. 20,000 രൂപ ആപ്ലിക്കേഷൻ വഴി നിക്ഷേപിച്ചാൽ ദിവസം തോറും ലാഭം ലഭിക്കും എന്നായിരുന്നു ഇവർ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. സാധാരണക്കാരായ നിരവധി ആളുകൾ പ്രതിയുടെ അക്കൗണ്ടിലേക്കും പ്രതി നൽകിയ മറ്റ് പല അക്കൗണ്ടിലേക്കും പണം നിക്ഷേപിച്ചു. നിക്ഷേപിച്ച തുകയും അതിന്റെ ലാഭവും ആപ്ലിക്കേഷനിൽ കാണിച്ചിരുന്നതിനാൽ പലരും ഈ തട്ടിപ്പിലേക്ക് വീഴുകയായിരുന്നു. ആദ്യം പണം നിക്ഷേപിച്ച ആളുകൾക്ക് നിക്ഷപിച്ച തുകയും വൻ ലാഭവും തിരികെ കിട്ടി. ഇങ്ങനെ കിട്ടിയവർ പറഞ്ഞറിഞ്ഞും പലരും ഈ തട്ടിപ്പിൽ വീണു. പലർക്കും നിക്ഷേപിച്ച തുകയും ലാഭവും ആപ്ലിക്കേഷനിൽ കാണിച്ചിരുന്നു. എന്നാൽ, പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് ഫോർട്ടുകൊച്ചി സ്വദേശിയും 52 പേരും ചേർന്ന് പരാതി തയ്യാറാക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പരാതി നൽകുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ വരുന്ന ഉയർന്ന വരുമാനം വാഗ്ദാനം നൽകുന്ന പരസ്യങ്ങളിൽ വീഴാതിരിക്കുന്നതിന് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy