ദുബായ്: അബുദാബിയില്‍ നിന്ന് അല്‍ ഐയ്‌നിലേക്ക് വെറും 10 മിനിറ്റ് കൊണ്ട് എത്താം. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏറെ നാളായെങ്കിലും മാറ്റിവെച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുകയാണ്. ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് (ഹൈപ്പര്‍ലൂപ് ടിടി) ഉന്നത ഉദ്യോഗസ്ഥനാണ് അറിയിച്ചത്. അബുദാബി- അല്‍ ഐയ്ന്‍ ഹൈപ്പര്‍ലൂപ് സംവിധാനത്തിന്റെ സാധ്യതാ പഠനം പ്രാദേശിക അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഹൈപ്പര്‍ലൂപ് ടിടിയിലെ മെന മേഖലയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയര്‍ പ്രൊഫ. സാബിഹ് ഗതേയ ഖിസാഫ് പറഞ്ഞു. ‘2016 നും 2018 നും ഇടയില്‍ അബുദാബി- അല്‍ ഐയ്‌നിനായി സാധ്യതാ പഠനം നടത്തിയ ഒരേയൊരു കമ്പനി ഞങ്ങളാണെന്നും അത് പൂര്‍ത്തിയായെന്നും’ പ്രൊഫ. ഖിസാഫ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. 2016ല്‍ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും ഹൈപ്പര്‍ലൂപ്പ് ടിടിയും ഹൈപ്പര്‍ലൂപ്പ് സംവിധാനം ഉപയോഗിച്ച് അബുദാബിയെയും അല്‍ ഐയ്‌നെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പഠനം നടത്താനുള്ള കരാറില്‍ ഒപ്പുവച്ചു. പഠനത്തിന്റെ ഡിസൈന്‍ ലീഡായി പ്രവര്‍ത്തിച്ച പ്രൊഫ. ഖിസാഫ് ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സ്ഥിരീകരിച്ചിരുന്നു. സാധ്യതാ പഠനത്തെ തുടര്‍ന്ന്, ഹൈപ്പര്‍ലൂപ്പ് ടിടി ഒരു ഡെമോണ്‍സ്‌ട്രേഷന്‍ ട്രാക്ക് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. 2018ല്‍ ലോകത്തിലെ ആദ്യത്തെ വാണിജ്യ ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിനായി അല്‍ദാറുമായി ഒരു കരാര്‍ ഒപ്പുവച്ചു, അബുദാബിക്കും ദുബായിക്കും ഇടയിലുള്ള ഒരു പ്രധാന സ്ഥലത്ത് 10 കിലോമീറ്റര്‍ സ്ഥലമാണ് ഇതിനായി കണ്ടത്. ‘ഞങ്ങള്‍ക്ക് അല്‍ഗദീര്‍ പദ്ധതി നല്‍കി. ഞങ്ങള്‍ കണ്‍സെപ്റ്റ് ഡിസൈന്‍ പൂര്‍ത്തിയാക്കി, പക്ഷേ പിന്നീട് കൊവിഡ് സംഭവിച്ചു, അതിനുശേഷം ഞങ്ങള്‍ പുരോഗതി പ്രാപിച്ചിട്ടില്ല, ”ഇന്റര്‍നാഷണല്‍ ജിയോ ടെക്‌നിക്കല്‍ ഇന്നൊവേഷന്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഖിസാഫ് പറഞ്ഞു. കാലതാമസങ്ങള്‍ക്കിടയിലും യുഎഇയിലെ ഹൈപ്പര്‍ലൂപ്പിന്റെ സാധ്യതകളെക്കുറിച്ച് പ്രൊഫ. ഖിസാഫ് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. ‘ഇത് ഗതാഗതത്തിന്റെ ഭാവിയാണ്. എന്റെ ജീവിതകാലത്ത് ഇത് നടപ്പിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, യുഎഇയില്‍ ഇത് കാണാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കുറിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5