അബുദാബി ബിഗ് ടിക്കറ്റ് എടുത്തില്ലെങ്കിൽ എത്രയും പെട്ടെന്ന് എടുത്തോളൂ, സമ്മാനം 25 മില്യൺ ദിർഹമാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു വിജയിക്ക് കിട്ടാവുന്ന ഏറ്റവും വലിയ തുകയാണിത്. ക്യാഷ് പ്രൈസുകൾ കൂടാതെ, ബിഗ് ടിക്കറ്റിലൂടെ പ്രതിദിനം 250 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടകൾ സമ്മാനമായും കിട്ടും. ഡിസംബർ 3 ന് ഒരു ബിഎംഡബ്ല്യു 840i സമ്മാനിക്കും. 2025 ജനുവരി 3 ന് നവംബർ, ഡിസംബർ മാസങ്ങളിൽ എടുത്ത ടിക്കറ്റുകളുടെ നറുക്കെടുപ്പ് നടക്കും. ഒരു മസെരാട്ടി ഗ്രേക്കൽ ആയിരിക്കും വിജയിക്ക് സമ്മാനമായി ലഭിക്കുക. നവംബർ 1 മുതൽ 28 വരെയുള്ള നറുക്കെടുപ്പിൽ ‘രണ്ട് വാങ്ങുക, രണ്ട് നേടുക’ എന്ന ഡീൽ ആയിരിക്കും. അതിൽ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ കൂടി ലഭിക്കും. അത് തികച്ചും സൗജന്യമായിരിക്കും. നവംബർ 1 നും നവംബർ 28 നും ഇടയിൽ 1,000 ദിർഹം വിലയുള്ള രണ്ട് ടിക്കറ്റുകൾ വാങ്ങുമ്പോൾ, പുതുതായി അവതരിപ്പിച്ച ബിഗ് വിൻ മത്സരത്തിനുള്ള പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർ സ്വയമേവ അവസരം ലഭിക്കും. ഓരോ ആഴ്‌ചയും ഒരു വിജയിയെ തെരഞ്ഞെടുക്കും. അതിൽ മൊത്തം നാല് വിജയികൾ ഡിസംബർ 3ന് നടക്കുന്ന ദി ബിഗ് വിൻ തത്സമയ നറുക്കെടുപ്പിൽ ചേരും. ഡിസംബർ 3 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ ദി ബിഗ് വിൻ മത്സരത്തിലെ ഓരോ വിജയിക്കും 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ ലഭിക്കും. www.bigticket.ae വഴിയോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
ഞെട്ടിക്കുന്ന തുകയുടെ ഭാഗ്യസമ്മാനങ്ങളുമായി അബുദാബി ബിഗ് ടിക്കറ്റ്; കൂടുതല്‍ വിവരങ്ങള്‍ ഇപ്രകാരം