അബുദാബി: അൽ ഐയ്നിലെ പ്രവാസികൾക്കും പൗരന്മാർക്കും പ്രത്യേക മുന്നറിയിപ്പ് നൽകി ഭരണകൂടം. സൈനിക പരേഡ് നടക്കുന്നതിനാൽ ഇന്നലെ വൈകുന്നേരത്തോടെ (നവംബർ 1 വെള്ളിയാഴ്ച) ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അൽ ഐയ്ൻ നഗരത്തിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന യൂണിയൻ ഫോർട്രെസ് 10 ന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് സൈനിക പരേഡ് നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നഗരത്തിലുടനീളം വിമാനങ്ങളിൽ നിന്നും കവചിത വാഹനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ഉച്ചത്തിലുള്ള ശബ്ദം പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിൻ്റെ പൗരന്മാരുടെയും സായുധ സേനയിലെ താമസക്കാരുടെയും അഭിമാനം ഉയർത്തുക, സൈനിക വൈദഗ്ധ്യവും സാങ്കേതികവിദ്യകളും ഉയർത്തിക്കാട്ടുക, പ്രതിരോധ മന്ത്രാലയം, സുരക്ഷാ ഏജൻസികൾ, യുഎഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് സൈനിക പരേഡിലൂടെ ലക്ഷ്യമിടുന്നത്. “യൂണിയൻ ഫോർട്രസ് 10” സൈനിക പരേഡിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നതായി മന്ത്രാലയം അറിയിച്ചു. പങ്കെടുക്കുന്നവർക്ക് അൽ ഐയ്ൻ നഗരത്തിൽ പരേഡ് നേരിട്ട് കാണാനോ പ്രധാന പ്ലാറ്റ്‌ഫോമിൻ്റെയും പരേഡിന്റെ ഏരിയയുടെയും ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളിലൂടെ കാണാനുള്ള അവസരം ലഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5