അബുദാബി: പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ പുതിയ പദ്ധതി. കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലാണ് സ്വദേശികളുടെ ഉടമസ്ഥതിയിലേക്ക് ഇവ കൊണ്ടുവരുന്നത്. അബുദാബി നഗരത്തിനു പുറമെ അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ കാർ വാഷ്, സർവീസ് സെന്ററുകൾ വ്യാപകമാക്കും. അൽ മർഫ, ഗയാത്തി, ലിവ, അൽ സില, അൽഖൗ എന്നീ പ്രദേശങ്ങളിലും ഇവ കൊണ്ടുവരും. സ്വദേശികളുടെ ഉടമസ്ഥതയിലേക്ക് കൊണ്ടുവരാൻ ടെൻഡർ ക്ഷണിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ), മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി) എന്നിവയുമായി സഹകരിച്ചാണ് പുതിയ പദ്ധതി. കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ അബുദാബി സാമ്പത്തിക വികസന വകുപ്പിൽ രജിസ്റ്റർ ചെയ്തതും യുഎഇ പൗരന്മാരുടെ പൂർണ ഉടമസ്ഥതയിലുള്ളതുമാകണം. മലയാളികളടക്കം കാർ കഴുകൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. പുതിയ പദ്ധതി അനുസരിച്ച് മലയാളികളുടെ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. പുതിയ പദ്ധതി നടപ്പിലായാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഏതെങ്കിലും സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കീഴിൽ ജോലി ചെയ്യേണ്ടി വരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5