അബുദാബി യുഎഇയിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി വരികയാണ്. ഈ മാസം 24 മുതൽ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകും. എന്നാൽ, ദുബായിലെ ഡ്രൈവർമാർ ആശങ്കയിലാണ്. യാത്രാ ചെലവ് കൂടുമോയെന്ന ആശങ്കയിലാണ് ഭൂരിഭാഗം പേരും. അധിക ചെലവുകൾ കണക്കിലെടുത്ത് പലരും തങ്ങളുടെ ബജറ്റ് വീണ്ടും കണക്കുകൂട്ടാൻ തുടങ്ങിയിട്ടുണ്ട്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നിവയാണ് പുതിയ സാലിക് ഗേറ്റുകൾ. അൽ ഖെയ്ൽ റോഡിൽ ബിസിനസ് ബേ ഗേറ്റും ഷെയ്ഖ് സായിദ് റോഡിനും അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മ് അൽ ഷെരീഫ് സ്ട്രീറ്റിനും ഇടയിലാണ് അൽ സഫ സൗത്ത് ഗേറ്റും സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് ഗേറ്റുകൾ കൂടി വന്നതോടെ ആകെ ഗേറ്റുകൾ ഇതോടെ പത്തായി. മാർക്കറ്റിങ് എക്‌സിക്യൂട്ടീവായ ജോർദാനിയൻ പ്രവാസി മുഹമ്മദ് അബുനേൽ ഗതാഗതച്ചെലവുകൾ വീണ്ടും ഉയരുമെന്ന്വ ഭയപ്പെടുന്നവരിൽ ഉൾപ്പെടുന്നു. ദിവസവും 80 കിലോമീറ്ററിലധികം സഞ്ചരിക്കുന്നതിനാൽ അദ്ദേഹം പ്രതിമാസം 350 ദിർഹം സാലിക്ക് ടോളിൽ ചെലവഴിക്കുന്നുണ്ട്. വേണ്ടത്ര സമയമുള്ളപ്പോൾ സാലിക്ക് ഗേറ്റുകളില്ലാത്തതിനാൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴിയാണ് പോകുന്നത്. ഇത്തിഹാദ് റോഡും എയർപോർട്ട് ടണൽ റോഡുമാണ് പതിവ് റൂട്ടുകൾ. ഇത്തിഹാദ് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ, മൂന്ന് ഗേറ്റുകളിലൂടെ കടന്നുപോകുന്നതിന് ഏകദേശം 12 ദിർഹം ചെലവാകും. എയർപോർട്ട് ടണൽ റോഡിൽ, 4 ദിർഹം നൽകാറുണ്ട് – ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ ഗേറ്റിലൂടെ കടന്നുപോയാൽ ചിലപ്പോൾ അതിനേക്കാൾ കൂടുതൽ നൽകും”, മുഹമ്മദ് അബുനേൽ പറയുന്നു. എന്നാൽ, സാലിക് ടോളിലെ ബജറ്റ് ക്രമീകരിക്കുമ്പോൾ തിരക്കേറിയ റോഡുകളിലെ ഗതാഗതം സുഗമമാകുമെന്ന് അബുനേൽ പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5