യുഎഇ: കാണുന്നിടത്തെല്ലാം നിങ്ങളുടെ ലോ​ഗോ, വാഹനങ്ങൾക്ക് പെർമിറ്റിനായി എങ്ങനെ അപേക്ഷിക്കാം?

അബു​ദാബി: ദുബായിലെ നിരത്തിലോടുന്ന ചെറിയ വാഹനങ്ങളിലോ മോട്ടോർസൈക്കിളിലോ ട്രെയിലറുകളിലോ സ്വന്തം കമ്പനി പരസ്യം ചെയ്യാൻ താതപര്യപ്പെടുന്നുണ്ടോ, നിയമപ്രകാരം വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് യുഎഇയിൽ നിയമവിരുദ്ധമാണ്. 500 ദിർഹം പിഴയും ഈടാക്കും. കാറിൽ സ്റ്റിക്കറുകൾ പതിപ്പിക്കുന്ന നിയമങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാൻ പോലീസ് ഇടയ്ക്കിടെ ബോധവത്കരണ കാംപെയ്‌നുകൾ നടത്താറുണ്ട്. അനധികൃത കാർ സ്റ്റിക്കറുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും, വലിയ വാഹനങ്ങളുടെ പിറകിൽ റിഫ്ലക്ടീവ് സ്റ്റിക്കറുകൾ നിർബന്ധമാണ്. അവ പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ 500 ദിർഹം പിഴയും ലഭിക്കുമെന്നത് എടുത്തുപറയേണ്ടതാണ്. ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വിവിധ തരത്തിലുള്ള വാഹനങ്ങളിൽ കമ്പനിയെ പരസ്യപ്പെടുത്താൻ കമ്പനി ഉടമകൾക്ക് അനുമതി ചോദിക്കാവുന്നതാണ്.

വാഹനങ്ങളിൽ പരസ്യം ചെയ്യുന്നതിനുള്ള അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ, ഘട്ടങ്ങൾ, ഫീസ്, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നോക്കാം….

ഘട്ടങ്ങൾ

  1. യൂസർനെയിമും പാസ്വേഡും ഉപയോ​ഗിച്ച് ആർടിഎയുടെ വെബ്സൈറ്റിൽ ലോ​ഗിൻ ചെയ്യുക.
  2. പെർമിറ്റിൽ ക്ലിക്ക് ചെയ്ത് പെർമിറ്റ് ഓൺ വെഹിക്കിളിൽ ക്ലിക്ക് ചെയ്യുക.
  3. അഡ്വെർടൈസ് ഓൺ വെഹിക്കിൾ സേവനം തെരഞ്ഞെടുക്കുക.
  4. സ്‌കാൻ ചെയ്‌ത രേഖകൾ അപ്‌ലോഡ് ചെയ്‌താൽ ഇടപാടിനായി നിങ്ങൾക്ക് ഇമെയിൽ വഴിയും SMS വഴിയും ഒരു നമ്പർ ലഭിക്കും.
  5. ആർടിഎ ആപ്ലിക്കേഷൻ സാങ്കേതികമായി പഠിച്ച ശേഷം, വെബ്‌സൈറ്റ്, ഇമെയിൽ, എസ്എംഎസ് എന്നിവ വഴി നിങ്ങളുടെ അഭ്യർഥനയുടെ പ്രതികരണം ലഭിക്കും.
  6. അനുമതി ലഭിച്ചാൽ പരസ്യ സംവിധാനം വഴിയോ ഉമ്മ് റമൂലിലെയും അൽ ബർഷയിലെയും കസ്റ്റമർ ഹാപ്പിനെസ് സെൻ്ററുകൾ വഴിയോ ഓൺലൈനായി ആവശ്യമായ ഫീസ് അടയ്ക്കണം.
  7. പരസ്യ സംവിധാനം വഴി പെർമിറ്റ് പ്രിൻ്റ് ചെയ്യുക.

ആവശ്യമായ രേഖകൾ

വാണിജ്യ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും:

  1. എല്ലാ വശങ്ങളിൽ നിന്ന് വാഹനത്തിൻ്റെ ഒരു പരസ്യ ഡിസൈനും ഒരു മാതൃകാരൂപവും.
  2. ദുബായിൽ നൽകിയ ട്രേഡ് ലൈസൻസിൻ്റെ പകർപ്പ്.

മറ്റ് വാഹനങ്ങൾക്ക്:

  1. എല്ലാ വശങ്ങളിൽ നിന്ന് വാഹനത്തിൻ്റെ ഒരു പരസ്യ ഡിസൈനും ഒരു മാതൃകാരൂപവും.
  2. പ്രവർത്തനത്തിൻ്റെ സ്വഭാവം വിശദീകരിക്കുന്ന ഒരു പരസ്യ സ്റ്റിക്കർ ചേർക്കാൻ ആർടിഎയെ അഭിസംബോധന ചെയ്ത അഭ്യർത്ഥന കത്ത്.
  3. ദുബായിൽ നൽകിയ ട്രേഡ് ലൈസൻസിൻ്റെ പകർപ്പ്.

ട്രെയിലറുകൾക്കും സെമി ട്രെയിലറുകൾക്കും/മൊബൈൽ പരസ്യ വാഹനങ്ങൾക്കും:

  1. എല്ലാ വശങ്ങളിൽ നിന്ന് വാഹനത്തിൻ്റെ ഒരു പരസ്യ ഡിസൈനും ഒരു മാതൃകാരൂപവും.
  2. ട്രേഡ് ലൈസൻസിൻ്റെ പകർപ്പ് – ദുബായിൽ ഇഷ്യൂ ചെയ്ത പരസ്യം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy