അബുദാബി: യുഎഇക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അമേരിക്ക. എന്നാൽ, യുഎസ് വിസയെ കുറിച്ചുള്ള വിശദവിവരങ്ങൾ അറിയില്ലെങ്കിൽ യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. സെപ്തംബറിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക പദവിയിൽ യുഎസ് സന്ദർശിക്കുന്ന ആദ്യത്തെ എമിറാത്തി നേതാവായിരുന്നു. ആ സന്ദർശനത്തിന്റെ ഫലമായി ഇരുരാജ്യങ്ങളും ഒരു കരാറിൽ ഒപ്പിട്ടു. യുഎഇ പൗരന്മാർക്ക് യുഎസിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകുമെന്ന് ഈ കരാറിലൂടെ പ്രഖ്യാപിച്ചു. യുഎഇ ആഭ്യന്തര മന്ത്രാലയവും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പും ഒക്ടോബർ 31 വ്യാഴാഴ്ച പ്രഖ്യാപിച്ച പ്രകാരം ‘ഗ്ലോബൽ എൻട്രി’ പ്രോഗ്രാമിൽ എമിറാത്തി പൗരന്മാരെ ഉൾപ്പെടുത്തുന്നത് ഔദ്യോഗികമായി നടപ്പിലാക്കിയിട്ടുണ്ട്. യുഎസ് വിസ കൈവശമുള്ള യുഎഇ പൗരന്മാർക്ക് അമേരിക്കയിലേക്ക് വേഗത്തിലുള്ള പ്രവേശനം ഇപ്പോൾ ഔദ്യോഗികമാണ്. 75ലധികം യുഎസ് തുറമുഖങ്ങളിലേക്കുള്ള പ്രവേശനം ഇനി എളുപ്പമാക്കും. അവധി ആഘോഷിക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ വ്യക്തിപരമായ സന്ദർശനത്തിനോ വന്നാലും യുഎസിലേക്കുള്ള പ്രവേശനം യുഎഇക്കാർക്ക് ഇനി എളുപ്പമാകും.
യുഎഇയിൽ നിന്നുള്ള യാത്രക്കാർക്കായി രണ്ട് ഹ്രസ്വകാല സന്ദർശക യുഎസ് വിസ ഓപ്ഷനുകൾ ഉണ്ട്. താത്കാലിക താമസത്തിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ളതാണ് ഇവ, ഇവർ മൈഗ്രേറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ആദ്യത്തെ ഓപ്ഷൻ ബിസിനസ് ആളുകൾക്കുള്ളതാണ്, ഇതിനെ ബി-1 വിസ എന്ന് വിളിക്കുന്നു. ബിസിനസ് കാരണങ്ങളാൽ മാത്രം യാത്ര ചെയ്യുന്ന ആളുകൾക്ക് മീറ്റിങിനോ കോൺഫറൻസിനോ പങ്കെടുക്കാൻ വേണ്ടിയാണ് ബിസിനസ് വിസ എടുക്കുന്നത്. കൂടുതൽ പേർക്കും ബി-2 ടൂറിസ്റ്റ് വിസയെ കുറിച്ചാകും അറിയുക. അവധി ആഘോഷിക്കാൻ, ചികിത്സ, സാമൂഹിക – സംഗീത പരിപാടികളിൽ പങ്കെടുക്കാൻ, പഠനം തുടങ്ങിയ കാര്യങ്ങൾക്കാണ് ഈ വിസ ഉപയോഗിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5