യുഎഇ: ഈ ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകിയില്ലെങ്കിൽ ഡ്രൈവർമാർക്ക് പിഴ

അബുദാബി: അബുദാബിയിലെ ചില ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് വഴി നൽകിയില്ലെങ്കിൽ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിലാണ് പുതിയ നിയമം ബാധകമാകുക. റെസിഡൻഷ്യൽ, സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിൽ 40 കിലോമീറ്റർ വേ​ഗതയിലാണ് വാഹനങ്ങൾ ഓടിക്കേണ്ടത്. ആയതിനാൽ, കാൽനടയാത്രക്കാർക്ക് ഈ സ്ഥലങ്ങളിൽ ശരിയായ വഴി ഡ്രൈവർമാർ നൽകിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഈ സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പ്രത്യേകം ലൈനുകൾ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. സെക്ഷൻ 69 പ്രകാരം, ഈ പ്രദേശങ്ങളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തതിന് നിയമം പാലിക്കാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ട്രാഫിക് പോയിൻ്റുകളും ചുമത്തും. ഈ റോഡുകളിലെ വേഗപരിധി കുറയ്ക്കാനും കാൽനടയാത്രക്കാർക്ക് എപ്പോഴും മുൻഗണന നൽകാനും വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy