
Nando’s ലെ മേശയിലിരുന്ന് ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷങ്ങൾ കാണാം; പക്ഷേ, ചെലവേറെ
ദുബായ്: ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷങ്ങൾ കാണാൻ കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല. എല്ലാവരുടെയും പ്രിയപ്പെട്ട ദക്ഷിണാഫ്രിക്കൻ – പോർച്ചുഗീസ് പെരി – പെരി ചിക്കൻ സ്പെഷ്യലിസ്റ്റായ നന്ദോയിലെ മേശകൾക്ക് പോലും ദുബായിലെ പുതുവത്സരാഘോഷം നേരിട്ട് ദർശിക്കാനാകും. എന്നാൽ, ചെലവ് ഇത്തിരി കൂടുതലാണ്. ദുബായ് മാളിലെ ഫാസ്റ്റ് കാഷ്വൽ ഡൈനിങ് സ്‌പോട്ടിൽ ഒരു മേശ ബുക്ക് ചെയ്താൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ പുതുവത്സരാഘോഷത്തിന്റെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാകും കിട്ടുക. കുറഞ്ഞത് 2,500 ദിർഹം എങ്കിലും ചെലവാകും. വെങ്കലം മുതൽ സ്വർണം വരെയുള്ള ഇരിപ്പിടങ്ങളുണ്ട്. ഓരോന്നിനും ഓരോ വിലയാണ്. വെങ്കലത്തിന് 3,000 ദിർഹം, വെള്ളിക്ക് 3,500 ദിർഹം, സ്വർണത്തിന് 4,000 ദിർഹം എന്നിങ്ങനെയാണ്. കഴിഞ്ഞ വർഷം സ്വർണമേശ 5000 ദിർഹവും വെള്ളി മേശ 4000 ദിർഹവും വെങ്കല മേശ 3000 ദിർഹവും ആയിരുന്നു. ഓരോ ടിക്കറ്റിനും ഒരു ഗിഫ്റ്റ് ബാഗും ഭക്ഷണം കഴിക്കാനുള്ള മുഴുവൻ മെനുവും ഉണ്ടാകും. മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ ലഘുഭക്ഷണങ്ങൾ ലഭിക്കും. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ലൊക്കേഷനായുള്ള ബുക്കിങ് വിലകളും നന്ദോസ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പുതുവത്സര രാവിന്റെ അതിശയകരമായ കാഴ്ചകൾ നൽകും. വില കുറവുള്ള മേശകളും ഇവിടെ ലഭ്യമാണ്. ബാൽക്കണി, ടെറസ് ടേബിൾ എന്നിവയ്ക്ക് 650 ദിർഹവും റസ്റ്റോറൻ്റിനുള്ളിലെ മേശയ്ക്ക് 500 ദിർഹവുമാണ് വില. ദുബായ് മാളിൽ ബുക്ക് ചെയ്യാൻ, 050 131 4439 എന്ന നമ്പറിൽ WhatsApp-ൽ മെസ്സേജ് ചെയ്യുക. ദുബായ് ഫെസ്റ്റിവൽ സിറ്റിക്കായി 052 483 6508 അല്ലെങ്കിൽ 052 171 8387എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)