സായിദ് ഫെസ്റ്റിവലിന് തുടക്കം; ആകാശത്ത് അണിനിരന്നത് മൂവായിരത്തിലധികം ഡ്രോണുകൾ; ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ

അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് അബുദാബിയിൽ അത്യജ്ജ്വല തുടക്കം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പങ്കെടുത്തു. യുഎഇയുടെ പരമ്പരാഗത നാടോടി നൃത്തങ്ങൾ, അബുദാബി പോലീസിന്റെ ബാൻഡ് വാദ്യം, ഓപ്പൺ സർക്കസ്, രാജ്യാന്തര കലാപരിപാടികൾ എന്നിവ ഉദ്ഘാടന ദിനത്തെ വേറിട്ടതാക്കി. മൂവായിരത്തിലേറെ ഡ്രോണുകൾ അബുദാബി അൽവത്ബയുടെ ആകാശത്ത് അണിനിരന്നു. യുഎഇയുടെ ചരിത്രവും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഛായാചിത്രവും ഡ്രോണുകൾ അണിനിരന്നു വരച്ചു. കൂടാതെ, ഉത്സവകേന്ദ്രത്തിന്റെ മധ്യഭാഗത്തായി സ്ഥാപിച്ച എമിറേറ്റ്സ് ഫൗണ്ടനിൽ നിന്നുള്ള ലേസർ ഷോയും ഉണ്ടായിരുന്നു. വെടിക്കെട്ടായിരുന്നു മറ്റൊരു ഫെസ്റ്റിവലിന്റെ ആകർഷണം. അൽവത്ബ ഫ്ലോട്ടിങ് മാർക്കറ്റ്, ഹെലികോപ്റ്റർ സവാരി, മ്യൂസിക്കൽ ഫൗണ്ടൻ, അപൂർവ ബ്രീഡ്സ് സാങ്ച്വറി തുടങ്ങി പുതുതായി ഒട്ടേറെ ആകർഷണങ്ങളും സായിദ് ഫെസ്റ്റിവലിന് ഒരുക്കിയിട്ടുണ്ട്. പർവതം, കാർഷികം, സമുദ്രം, മരുഭൂമി എന്നിവ അടിസ്ഥാനമാക്കി ഒരുക്കിയ ഹെറിറ്റേജ് വില്ലേജിൽ യുഎഇയുടെ പരമ്പരാഗത ജീവിതം, ആചാരങ്ങൾ, മൂല്യങ്ങൾ എന്നിവ അടുത്തറിയാം. നെയ്ത്ത്, എംബ്രോയിഡറി, കളിമൺപാത്ര നിർമാണം, കരകൗശല വസ്തുക്കളുടെ നിർമാണം, മൽസ്യബന്ധനത്തിനുള്ള ബോട്ട്, വല നിർമാണം എന്നിവയും പൈതൃക ഗ്രാമത്തിൽ നേരിട്ടറിയാം. വ്യത്യസ്ത പവിലിയനുകളിലായി വിവിധ രാജ്യങ്ങളുടെ കല, സംസ്കാരം, ജീവിത രീതി, ഭക്ഷണം എന്നിവയെല്ലാം അടുത്തറിയാൻ ഒരുക്കിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 12 വരെയും ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ പുലർച്ചെ ഒന്നുവരെയുമാണ് പ്രവേശനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy