കുടുംബത്തിന്റെ ആരോ​ഗ്യം പ്രധാനം; ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി എങ്ങനെ തെരഞ്ഞെടുക്കാം?

കുടുംബം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. അതുപോലെ കുടുംബത്തിലെ എല്ലാവരുടെയും ആരോ​ഗ്യവും. ആരോ​ഗ്യപരിരക്ഷ ഉറപ്പാക്കാൻ ആരോ​ഗ്യ ഇൻഷുറൻസ് എടുക്കുന്നതാണ് പതിവ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മുന്നോക്കം നിൽക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടും ഇൻഷുറൻസ്. ആരോഗ്യത്തോടൊപ്പം ആശുപത്രിവാസത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഇത് പരിഹാരമാകും. എന്നാൽ, നിരവധി ആരോ​ഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഉള്ള ഇന്ത്യയിൽ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുമ്പോൾ കവറേജ്, പ്രീമിയം ചെലവ്, ആശുപത്രി ശൃംഖലകൾ, ക്ലെയിം തീർപ്പാക്കുന്ന രീതികൾ തുടങ്ങിയവ പരിശോധിക്കേണ്ടതുണ്ട്. വിവിധ ഘടകങ്ങൾ ശ്രദ്ധയോടെ പരിശോധിച്ച് മാത്രമേ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ പാടുള്ളൂ. ആരോഗ്യ ആവശ്യങ്ങൾ, കവറേജ് ഗുണങ്ങൾ, പ്രീമിയം താങ്ങാനാകുമോ എന്നിവ പരിശോധിക്കുക.

എന്തുകൊണ്ട് ആരോ​ഗ്യ ഇൻഷുറൻ പ്രധാനപ്പെട്ടതാകുന്നു?

അത്യാഹിത ഘട്ടങ്ങളിൽ ആശുപത്രിവാസം വരികയാണെങ്കിൽ മെഡിക്കൽ ഇൻഷുറൻസ് ഒരു കൈത്താങ്ങാകും. സാമ്പത്തികമായി പിന്തുണയാകും ഇൻഷുറൻസ് നൽകുക. ആശുപത്രിവാസം, ചികിത്സ, മരുന്ന് തുടങ്ങിയവയ്ക്ക് ഇത് ഉപകരിക്കും. കുടുംബത്തിനാകെ കവറേജ് നൽകാൻ ഒരു പോളിസി മതിയാകും.

ഇൻഷുറൻസിന്റെ പ്രധാന ​ഗുണങ്ങൾ: സമ​ഗ്രമായ കവറേജ്, ഫാമിലി ഫ്ലോട്ടർ, നികുതി ലാഭിക്കാം, പണമടയ്ക്കാത്ത ചികിത്സ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. കുടുംബത്തിന് ആവശ്യമുള്ള ആരോഗ്യ സേവനങ്ങൾ: അംഗങ്ങളുടെ പ്രായം, നിലവിലുള്ള ആരോഗ്യ സ്ഥിതി, ലൈഫ്സ്റ്റൈൽ ഘടകങ്ങൾ.
  2. ഫാമിലി ഫ്ലോട്ടർ vs. വ്യക്തിഗത ഇൻഷുറൻസ് പ്ലാൻസ്: ഒറ്റ പോളിസിയിൽ കുടുംബത്തിലെ ഒന്നിലധികം അംഗങ്ങളെ ഉൾക്കൊള്ളിക്കാം. ഇത് കൂടുതൽ സുഗമവും ചെലവ് കുറഞ്ഞതുമാണ്.
    എപ്പോഴാണ് ഒരു ഫാമിലി ഫ്ലോട്ടർ തെരഞ്ഞെടുക്കേണ്ടത്: കുടുംബം താരതമ്യേന അധികം പ്രായമാകാത്തവരോ ആരോഗ്യമുള്ളവരോ ആണെങ്കിൽ, അധികം തുക മുടക്കാതെ ഒരു ഹെൽത്ത് ഇൻഷുറൻസാണ് ആഗ്രഹിക്കുന്നതെങ്കിൽ ഫാമിലി ഫ്ലോട്ടർ തെരഞ്ഞെടുക്കാം.
    എപ്പോഴാണ് വ്യക്തിഗത പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടത്: ഇടയ്ക്കിടെ ആരോഗ്യ സേവനം ആവശ്യമുള്ള മുതിർന്ന ആളുകൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ നിലവിൽ ആരോഗ്യ പ്രശ്നമുള്ളവരുണ്ടെങ്കിൽ വ്യക്തി​ഗത പ്ലാനുകൾ തെരഞ്ഞെടുക്കാം.
  3. കവറേജ്: കിടത്തി ചികിത്സ, പ്രീ, പോസ്റ്റ് ആശുപത്രി ചെലവുകൾ, ഡേയ്-കെയർ, മെറ്റേണിറ്റി, ന്യൂബോൺ കവറേജ്.
  4. ആശുപത്രി ശൃംഖലകൾ പരിശോധിക്കാം: ക്യാഷ് ലെസ് ചികിത്സ തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ന​ഗരത്തിലെ ആശുപത്രികളുമായി നിങ്ങൾ തെരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കമ്പനിക്ക്സഹകരണം ഉണ്ടോയെന്ന് നോക്കണം.
  5. നിലവിലെ ആരോഗ്യസ്ഥിതികൾക്ക് വെയിറ്റിങ് പിരീഡ്: നിലവിലെ ആരോഗ്യ സ്ഥിതികൾ ഇൻഷുർ ചെയ്യാൻ കൂടുതലും ഇൻഷുറൻസ് കമ്പനികൾ 2 മുതൽ നാല് വർഷം വരെ കാലതാമസം പറയും. അസുഖം മൂർച്ഛിച്ച ആളുകൾ വീട്ടിലുണ്ടെങ്കിൽ ചെറിയ കാലയളവ് മാത്രം വെയിറ്റിങ് പിരീഡ് തെരഞ്ഞെടുക്കാം.
  6. ഇൻഷുർ ചെയ്ത തുകയും ടോപ്-അപ് പ്ലാനുകളും: വലിയ കുടുംബങ്ങൾക്ക് ഉയർന്ന ഇൻഷുറൻസ് തുകയെന്നാൽ മൂന്ന് അംഗങ്ങളിലധികം ഉണ്ടെങ്കിൽ വലിയ തുക തന്നെ തെരഞ്ഞെടുക്കാം. ടോപ്-അപ് പ്ലാൻ ആണെങ്കിൽ പ്രീമിയം തുക ഉയർത്താതെ തന്നെ കവറേജ് വർധിപ്പിക്കാൻ ടോപ് അപ് പ്ലാൻ തെരഞ്ഞെടുക്കാം.
  7. പ്രീമിയം ചെലവ്: പ്രീമിയം തീരുമാനിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കാം:
    a. പ്രായം
    b. തുക
    c. കവറേജ് ഗുണങ്ങൾ, ആഡ്-ഓൺസ്
  8. ക്ലെയിം തീർപ്പാക്കുന്ന അനുപാതം: 90%-ത്തിന് മുകളിൽ ക്ലെയിം തീർത്ത റെക്കോർഡാണ് നിങ്ങളുടെ ഇൻഷുറർക്ക് ഉള്ളതെങ്കിൽ തികച്ചും വിശ്വസിക്കാം.
  9. അധിക റൈഡറുകൾ, ആഡ്-ഓണുകൾ:
    ക്രിട്ടിക്കൽ ഇൻനെസ് റൈഡർ: ക്യാൻർ, സ്ട്രോക്ക്, കിഡ്നി അസുഖം പോലെയുള്ള ഗുരുതരമായ അസുഖങ്ങൾക്ക് പരിരക്ഷ.
    മെറ്റേണിറ്റി റൈഡർ: നവജാതശിശുവുമായി ബന്ധപ്പെട്ട പരിരക്ഷ.
    അപകടമരണം, അംഗവൈകല്യം: അപകടത്തിൽ പരിക്കേറ്റാൽ, മരണപ്പെട്ടാൽ കുടുംബത്തിനുള്ള സാമ്പത്തിക പരിരക്ഷ.
  10. നികുതി ഇളവുകൾ: ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് ആദായനികുതിയിൽ സെക്ഷൻ 80ഡി അനുസരിച്ച് ഇളവ് ലഭിക്കും. മുതിർന്ന ആളുകൾക്ക് 75,000 രൂപ വരെ ഇളവ് ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy