അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും ഉയർന്ന തുകയായ 46 കോടി നേടി മലയാളി യുവാവ്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ആണ് ഈ വൻ തുക സ്വന്തമാക്കിയിരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ഷാർജയിൽ താമസിക്കുന്ന പ്രിൻസ് രണ്ട് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റ് വാങ്ങുന്നുണ്ട്. ഫെസിലിറ്റിസ് എഞ്ചിനീയറായ പ്രിൻസ് കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ താമസിമാക്കിയിരിക്കുകയാണ്. ഇന്ത്യയിലുള്ള കുടുംബത്തിനായി പണം ചെലവാക്കാനാണ് അദ്ദേഹത്തിന് താൽപര്യം. കുട്ടികളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങൾക്കായി തുക ചെലവാക്കുമെന്നും പ്രിൻസ് പറയുന്നു. അടുത്ത നറുക്കെടുപ്പിൽ 25 മില്യൺ ദിർഹമാണ് സമ്മാനം. ദിവസേന 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളും നേടാം. മാത്രമല്ല രണ്ടെണ്ണം വാങ്ങിയാൽ രണ്ടെണ്ണം സൗജന്യം എന്ന ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ സൗജന്യമായി നേടാം. നവംബർ 1 മുതൽ 28 വരെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരാൾക്ക് ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെ നേടാം. ഇതിനായി ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങിയാൽ മാത്രം മതി. ഡിസംബർ മൂന്നിന് BMW 840i കാർ നേടാം. നവംബർ, ഡിസംബർ മാസങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് ജനുവരി മൂന്നിന് Maserati Grecale നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് www.bigticket.ae സന്ദർശിക്കാം അല്ലെങ്കിൽ സയിദ് അന്താരാഷ്ട്ര വിമാനത്താവളം, അൽ ഐയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ സ്റ്റോറുകൾ സന്ദർശിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5