ദുബായ്: തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ മഴക്കാലത്തിന് മുന്നോടിയായി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുബായ് നിവാസികളോട് അഭ്യർഥിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി. ഏതെങ്കിലും തകരാർ അല്ലെങ്കിൽ ആന്തരിക തടസങ്ങൾ ഒഴിവാക്കാനും സുരക്ഷിതവും തടസമില്ലാത്തതുമായ വൈദ്യുതി വിതരണം ഉറപ്പാക്കാനും സജീവമായ നടപടികൾ സ്വീകരിക്കാൻ ഉപഭോക്താക്കളോട് അധികൃതർ ആവശ്യപ്പെട്ടു. വീടിന് പുറത്തെയും അകത്തെയും എല്ലാ വൈദ്യുത കണക്ഷനുകളും പാനലുകളും മീറ്റർ ബോക്സുകളും വാട്ടർപ്രൂഫും ശരിയായി ഇൻസുലേറ്റ് ചെയ്തതുമാണെന്ന് ഉറപ്പാക്കേണ്ടതാണ്. വൈദ്യുത പാനലുകൾ സുരക്ഷിതമായി അടയ്ക്കാനും വൈദ്യുതി മീറ്ററിൻ്റെ ഗ്ലാസ് കവർ പൊട്ടിയാൽ പകരം വയ്ക്കണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുസ്ഥിരവും സുരക്ഷിതവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ ഉപഭോക്താക്കൾ മേൽക്കൂരയിലെ വൈദ്യുത ചാലകങ്ങളിൽ ഏതെങ്കിലും അടയ്ക്കുകയും എർത്തിങ് കേബിളുകൾ പരിശോധിക്കുകയും വേണം. എന്തെങ്കിലും സാങ്കേതിക അത്യാഹിതങ്ങൾ സംഭവിച്ചാൽ ഉപഭോക്താക്കൾ 991 എന്ന നമ്പറിൽ അതോറിറ്റിയെ ബന്ധപ്പെടാവുന്നതാണ്. മഴക്കാലത്ത് ഡിഇഡബ്ലുഎ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും വെബ്‌സൈറ്റിലൂടെയും മാർഗ്ഗനിർദ്ദേശങ്ങൾ അറിയിക്കുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5