ദമാസ് മരം വീട്ടിലുണ്ടോ, എങ്കിൽ ശ്രദ്ധിക്കണം; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

അബുദാബി: ദുബായിലെ വീട്ടുമുറ്റത്തെ പൂന്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ദമാസ് മരം. അതിവേ​ഗത്തിലുള്ള വളർച്ച, പച്ചിലകൾ, വിശാലമായ തണൽ എന്നിവയിലെല്ലാം പേരു കേട്ടതാണ് ഈ മരം. വരൾച്ചയിലും ചൂടുള്ള കാലാവസ്ഥയിലും ഈ മരം തഴച്ച് വളരുന്നു. വീട്ടുടമസ്ഥരുടെ ഇടയിൽ ഈ മരം പ്രിയപ്പെട്ടതാകുന്നു. എന്നിരുന്നാലും, ദമാസ് മരങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളും അറിഞ്ഞിരിക്കണം. ദുബായ് മുനിസിപ്പാലിറ്റി പറയുന്നതനുസരിച്ച്, മരത്തിന്റെ വേരുകൾക്ക് വെള്ളത്തിലേക്കും മലിനജല സംവിധാനങ്ങളിലേക്കും നുഴഞ്ഞുകയറാൻ കഴിയും. ഇത് ജലപ്രവാഹത്തെ തടസപ്പെടുത്തുന്ന തകരാറുകൾ ഉണ്ടാക്കുന്നു. ദമാസ് മരങ്ങൾ പൂന്തോട്ടത്തിനെ മനോഹരമാക്കുമ്പോൾ മണ്ണിനടിയിൽ വീട്ടുകാരുടെ ശത്രുവാകുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുക മാത്രമല്ല, മരങ്ങൾ വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ദമാസിന്റെ വേരുകൾ ഭൂമിയിലേക്ക് ആഴത്തിലേക്ക് വളരുകയും അഴുക്കുചാലുകൾക്കും പൈപ്പ്ലൈനുകൾക്കും ഗണ്യമായ നാശമുണ്ടാക്കുകയും ജല ഉപഭോഗത്തിൽ വലിയ വർദ്ധനവിന് കാരണമാകുകയും ചെയ്യും. ഇതുകൂടാതെ, ദമാസ് മരത്തിൻ്റെ പൂക്കൾ സ്വാഭാവിക തേനിൻ്റെ സൗരഭ്യത്തെയും രുചിയെയും പ്രതികൂലമായി ബാധിക്കും. മാത്രമല്ല, അവ വൈദ്യുത, വാർത്താവിനിമയ സേവനങ്ങളെ തടസപ്പെടുത്തുന്നു. മരങ്ങൾ വലുതായി കഴിഞ്ഞാൽ അവ നീക്കം ചെയ്യുന്നത് സാമ്പത്തിക ചെലവിന് കാരണമാകും. 2018ൽ റാസ് അൽ ഖൈമയിലും ഉമ്മ് അൽ ഖുവൈനിലും ആയിരക്കണക്കിന് ദമാസ് മരങ്ങൾ വെട്ടിക്കളഞ്ഞിരുന്നു. 2020ൽ റാസ് അൽ ഖൈമയിലെ പരിസ്ഥിതി സംരക്ഷ, വികസന അതോറിറ്റി ദമാസ് തൈകൾ വിൽക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി, ദമാസ് മരങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് ദുബായ് മുനിസിപ്പാലിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. നിവാസികൾക്ക് അധികൃതർ അവബോധം വളർത്തുകയും ഈ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെതിരെ ഉപദേശം നൽകുകയും പരിസ്ഥിതി സൗഹൃദ ബദൽ മരങ്ങൾ തെരഞ്ഞെടുക്കാൻ അവർക്ക് നിർദേശം നൽകുകയും ചെയ്യുന്നുണ്ട്. ദമാസ് മരത്തിന് പകരമായി കണ്ടൽക്കാടുകൾ, സിദ്ർ അല്ലെങ്കിൽ അക്കേഷ്യ തുടങ്ങിയ പ്രാദേശിക മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് നിവാസികൾക്ക് പരിഗണിക്കാവുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy