എംസാറ്റ് പരീക്ഷ നിർത്തലാക്കി യുഎഇ; വിദ്യാർഥികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങളിൽ പ്രവേശനം നേടാം

അബുദാബി: മെഡിക്കൽ- എഞ്ചിനീയറിങ് കോഴിസുകളിലേക്കുള്ള പ്രവേശനത്തിന് എംസാറ്റ് പ്രവേശന പരീക്ഷ നിർത്തലാക്കി യുഎഇ. വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു മാർക്ക് ആയിരിക്കും ഇനി മാനദണ്ഡമാകുക. സർവ്വകലാശാല പ്രവേശനത്തിനും പ്ലസ് ടു സയൻസ്, ​ഗണിതം മാർക്ക് തന്നെയാകും പ്രധാന മാനദണ്ഡം. നിലവിൽ പ്ലസ് ടു പാസായ ശേഷമുള്ള എംസാറ്റ് പ്രവേശന പരീക്ഷയിലെ മാർക്കായിരുന്നു മാനദണ്ഡമായിരുന്നത്. സർവ്വകലാശാലകളിലെ മറ്റ് വിഷയങ്ങളിലെ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് പ്രധാന മാനദണ്ഡമാകുന്നതോടൊപ്പം അതത് വിഷയങ്ങളിലെ മാർക്കും പരി​ഗണിക്കും. കൂടാതെ, സർവകലാശാലകൾക്ക് ചില മാനദണ്ഡങ്ങൾ നിശ്ചയിക്കാം. ഉന്നത വിദ്യാഭ്യാസരം​ഗത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് എംസാറ്റ് പ്രവേശന പരീക്ഷ നിർത്തലാക്കിയതിന്റെ പ്രധാന ലക്ഷ്യം. മാത്രമല്ല, കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങളിൽ പ്രവേശനം നേടാനും പുതിയ തീരുമാനം സഹായിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy