അബുദാബി അപ്രതീക്ഷിതമായാണ് പ്രിൻസിനെയും കൂട്ടുകാരെയും തേടി 46 കോടി രൂപയുടെ (20 ദശലക്ഷം ദിർഹം) ഭാഗ്യമെത്തിയത്. പ്രിൻസിന്റെ സംഘത്തിലുള്ള ഒരാളുടെ വിവാഹത്തിന് തൊട്ടുമുൻപാണ് ഭാഗ്യം തേടിയെത്തിയതെന്ന പ്രത്യേകതയും ഉണ്ട്. മലയാളിയായ പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യനോടൊപ്പം സ്കൂളിൽ ജോലി ചെയ്യുന്നവരാണ് ടിക്കറ്റിന്റെ പങ്കാളികൾ. സംഘത്തിൽ ഒരു തമിഴ്നാട് സ്വദേശി ഒഴിച്ച് ബാക്കിയെല്ലാവരും മലയാളികളാണ്. കോടികൾ സമ്മാനം ലഭിച്ചിട്ടും പ്രിൻസും കൂട്ടുകാരും ഇന്നും സ്കൂളിൽ ജോലിക്ക് എത്തിയിരുന്നു. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്‍ഡിഎ) പരിശോധന നടക്കുന്നതിനാലാണ് സ്കൂളിൽ ഇവർ വന്നത്. പ്രിൻസിന്റെ താമസ സ്ഥലത്തിനടുത്ത് താമസിക്കുന്ന സുഹൃത്തുക്കളിൽ ചിലർ ഇന്നലെ രാത്രി തന്നെ നേരിൽക്കണ്ട് സന്തോഷം പങ്കിട്ടിരുന്നു. വിവാഹം നിശ്ചയിച്ചിട്ടുള്ളയാൾ ഉൾപ്പെടെ ചിലർ അവധിയിലാണ്. നവവരന്റെ പെൺകുട്ടിയാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് പിതാവായ പ്രിൻസ് പറഞ്ഞു. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കുടുംബവുമായി കൂടിയാലോചിച്ച ശേഷമേ എന്തെങ്കിലും തീരുനമെടുക്കുകയുള്ളൂ, പ്രിൻസിന്റെ വാക്കുകൾ. സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടത്. കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചാർഡിൽ നിന്നും ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്. സമ്മാനത്തുക തന്റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടും, പ്രിൻസ് പറഞ്ഞു. ഭാര്യയോടൊപ്പം എട്ട് വർഷമായി ഷാർജയിൽ താമസിക്കുന്ന ഫെസിലിറ്റി എൻജിനീയർ കൂടിയായ പ്രിൻസ് ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5