അബുദാബി: അബുദാബിയ്ക്കും ദുബായ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. രണ്ട് നഗരങ്ങൾക്കും ഇടയിൽ പുതിയ ടാക്സി ഷെയറിങ് പൈലറ്റ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതായി ആർടിഎ അറിയിച്ചു. ഇതിലൂടെ യാത്രാ ചെലവിൻ്റെ 75% വരെ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കും. സൗകര്യപ്രദവും വേഗതയേറിയതും താങ്ങാനാവുന്നതുമായ ഗതാഗത ഓപ്‌ഷൻ നൽകാൻ ലക്ഷ്യമിടുന്ന പുതിയ സേവനം ആറ് മാസത്തേക്ക് പരീക്ഷണാർഥമായിരിക്കും. അതിൻ്റെ ഫലങ്ങളെ അടിസ്ഥാനമാക്കി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാകുമെന്നും ആർടിഎ കൂട്ടിച്ചേർത്തു. ദുബായിലെ ഇബ്‌നു ബത്തൂത്ത സെൻ്ററിനും അബുദാബിയിലെ അൽ വഹ്ദ സെൻ്ററിനുമിടയിൽ യാത്രക്കാർക്ക് റൈഡുകൾ പങ്കിടാനാകും. ഒന്നിലധികം പേര്‍ ഒരു ടാക്‌സിയില്‍ യാത്ര ചെയ്യുകയും അതിനുള്ള വാടക യാത്രക്കാര്‍ അവര്‍ക്കിടയില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് ടാക്‌സി ഷെയറിങ് പദ്ധതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5