ന്യൂഡൽഹി: ഇന്ത്യയ്ക്കകത്ത് പണം അയക്കുന്നതിൽ റിസർവ് ബാങ്ക് (ആർബിഐ) ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. കള്ളപ്പണമിടപാട് തടയുന്നതിനും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങൾ. നവംബര്‍ 1 മുതലാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഫോണ്‍ നമ്പറും അപ്ഡേറ്റ് ചെയ്ത കെവൈസി നിർദേശങ്ങള്‍ക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പുതിയ നിയമത്തിൽ പറയുന്നു.
പ്രധാന മാറ്റങ്ങൾ അറിയാം…
- പണം അയയ്ക്കുന്ന ബാങ്ക് ഗുണഭോക്താവിന്‍റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കണം.
- പണം അടയ്ക്കുന്ന ബാങ്കുകള്‍ അല്ലെങ്കിൽ ബിസിനസ് കറസ്പോണ്ടന്‍റുകള്‍ എന്നിവ ഫോണ്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയും അടിസ്ഥാനമാക്കി പണം അടയ്ക്കുന്നയാളെ രജിസ്റ്റര്‍ ചെയ്യണം.
- പണമടയ്ക്കുന്നയാള്‍ നടത്തുന്ന എല്ലാ ഇടപാടുകളും ഒരു അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്‍റിക്കേഷന്‍ വഴി പരിശോധിക്കും.
- ക്യാഷ് ഡെപ്പോസിറ്റ് സംബന്ധിച്ച് പണമടയ്ക്കുന്ന ബാങ്കുകള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകളും അതിന് കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങളും / നിയന്ത്രണങ്ങളും പാലിക്കണം.
- ഐഎംപിഎസ്, നെഫ്റ്റ് ഇടപാടുകൾക്ക് ബാങ്ക് പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം.
- പണം അയയ്ക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്‍റിഫയര്‍, ഇടപാടിന്‍റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.
ഒരു ബാങ്ക് ശാഖയില്‍ നിന്ന് ഉപഭോക്താവിന് 2,000 രൂപ വരെ പണം അയക്കാമെന്ന് 2011 ഒക്ടോബര്‍ 5ലെ ആര്‍ബിഐ വിജ്ഞാപനം നിഷ്കർഷിക്കുന്നു. നെഫ്റ്റ് വഴി ഒരു ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 രൂപ അയയ്ക്കാം. കൂടാതെ, ബിസിനസ് കറസ്പോണ്ടന്‍റുകള്‍, എടിഎം മുതലായവ മുഖേന ഒരു ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പരമാവധി 25,000 രൂപ വരെ അയയ്ക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5