ദുബായ്: യുഎഇയിലെ രണ്ട് നഗരങ്ങൾക്കിടയിൽ ഇനി ഷെയർ ടാക്സിയിൽ യാത്ര ചെയ്യാം. ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഷെയർ ടാക്സി സേവനം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അവതരിപ്പിച്ചു. ഇത് വഴി യാത്രക്കാർക്ക് ചെലവ് 75 ശതമാനം കുറയ്ക്കാൻ കഴിയും. ആറുമാസക്കാലം പരീക്ഷണാടിസ്ഥാനത്തിൽ ഷെയറിങ് ടാക്സികൾ സർവീസ് നടത്തും. വിജയിച്ചാൽ കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും. ഇബ്നു ബത്തൂത്ത മാളിൽ നിന്നു അബുദാബി അൽ വഹ്ദാ മാളിലേക്കാണ് സർവീസ് നടത്തുക. ഒരേ ദിശയിലേക്കു പോകുന്ന ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ ചെലവ് കുറയും.
ടാക്സി ചാർജ് 75 % കുറയ്ക്കാനാകും
- രണ്ട് എമിറേറ്റുകൾക്കിടയിൽ നാല് യാത്രക്കാർ ഒരു ടാക്സി പങ്കിടുമ്പോൾ ചെലവ് 75 ശതമാനം വരെ കുറയ്ക്കാനാകും
- ദുബായില്‍ നിന്ന് അബുദബിയിലേക്കുളള ടാക്സി ചാർജ്ജ് ഏകദേശം 250 മുതല്‍ 300 ദിർഹം വരെയാണ്
- ഷെയറിങ് ടാക്സി സേവനത്തില്‍ ഒരു ടാക്സി നാല് പേർക്ക് വരെ ഉപയോഗിക്കാം.
- നാല് പേർ യാത്ര പങ്കിടുമ്പോൾ, ഒരു യാത്രക്കാരൻ മുഴുവൻ നിരക്കും ഉൾക്കൊള്ളുന്നതിനേക്കാൾ ടാക്സിയിൽ കയറാൻ 66 ദിർഹം മതിയാകും.
- മൂന്ന് യാത്രക്കാർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ ഒരാൾക്ക് 88 ദിർഹവും നാല് യാത്രക്കാർ യാത്ര ചെയ്യുമ്പോൾ ഒരാൾക്ക് 132 ദിർഹവുമാണ് നിരക്ക്.
- മറ്റൊരു വ്യക്തിയുമായി കൂടിച്ചേർന്നാൽ പോലും ഇത് ഒരു ക്യാബിൻ്റെ സാധാരണ ചെലവിൽ വലിയ ലാഭമുണ്ടാക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5