അബുദാബി: ബസിന് മണിക്കൂറുകളോളം കാത്തിരിപ്പ്, ബസിൽ കയറിയാൽ തിരക്കും. ഇതിനെല്ലാം ഉത്തമ പരിഹാരമാണ് അബുദാബി- ദുബായ് ടാക്സി ഷെയർ സർവീസ്. ദുബായില്‍ നിന്ന് അബുദബിയിലേക്കുളള ടാക്സി ചാർജ്ജ് ഏകദേശം 250 മുതല്‍ 300 ദിർഹം വരെയാണ്. ഷെയറിങ് ടാക്സി സേവനത്തില്‍ 75 % വരെ യാത്രാ ചെലവ് കുറയ്ക്കാം. ഫിലിപ്പൈൻ പ്രവാസിയായ ചെറിളും ടാക്സി ഷെയർ സർവീസിന്റെ ഫാനായിരിക്കുകയാണ്. അബുദാബിയിലേക്ക് പോകാൻ ഇന്റർസിറ്റി ബസിലാണ് ഐബിൻ ബട്ടുട്ട സ്റ്റേഷനിൽ ചൊവ്വാഴ്ച ചെറിൾ എത്തിയത്. തിരക്ക് കാരണം ഒരു മണിക്കൂറെങ്കിലും ബസിൽ ഒരു സീറ്റ് കിട്ടാൻ ചെറിളിന് നിൽക്കേണ്ടിവന്നു. അപ്പോഴാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതുതായി അവതരിപ്പിച്ച ടാക്സി ഷെയറിങ് പൈലറ്റ് സർവീസ് തെരഞ്ഞെടുക്കാൻ ചെറിൾ തീരുമാനിച്ചത്. ഞാൻ പലപ്പോഴും ജോലിക്കായി അബുദാബിയിലേക്ക് പോകാറുണ്ട്, ഞാൻ ബസിൽ കയറിയാണ് പോകാറുള്ളത്. പലപ്പോഴും, ഒരു ടാക്സിയിൽ ഒരുമിച്ച് യാത്ര ചെയ്യാൻ സഹയാത്രികൾ പറയാറുണ്ട്. നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നതിനാൽ ഒരിക്കലും അത് ചെയ്തില്ല. ആർടിഎയുടെ പുതിയ തീരുമാനം കേട്ടപ്പോൾ ഇന്ന് രാവിലെ ഷെയർ ടാക്സിയിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു, ചെറിൾ പറഞ്ഞു. ദുബായിലെ ഇബ്ൻ ബത്തൂത്ത സെൻ്ററിനും അബുദാബിയിലെ അൽ വഹ്ദ സെൻ്ററിനുമിടയിൽ നാല് യാത്രക്കാർക്ക് വരെ ടാക്സി പങ്കിടാൻ അനുവദിക്കുന്ന പൈലറ്റ് സേവനം തിങ്കളാഴ്ചയാണ് ആർടിഎ പ്രഖ്യാപിച്ചത്. ഇത് ടാക്സി നിരക്കിൽ 75 ശതമാനം വരെ ലാഭിക്കാൻ യാത്രക്കാരെ സഹായിക്കുന്നു. നാല് പേർ ഒരു ടാക്സിയിൽ യാത്ര പങ്കിട്ടാൽ 66 ദിർഹവും മൂന്ന് പേർ യാത്ര ചെയ്താൽ 88 ദിർഹവും മാത്രമേ ചെലവാകുകയുള്ളൂ. ഇത് ശരിക്കും മികച്ച നീക്കങ്ങളിൽ ഒന്നാണ്. വളരെ നന്ദിയുള്ളവനാണ്, കാരണം ഇത് സമയം ലാഭിക്കാൻ സഹായിക്കുന്നു. ഇവിടുത്തെ ക്യൂ നോക്കിയാൽ ഒരു സ്ഥലം കിട്ടാൻ മൂന്നു ബസെങ്കിലും കാത്തിരിക്കേണ്ടി വരും. ഇതിന് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എടുത്തേക്കാം. ഈ ടാക്സി ഷെയർ സംരംഭം ഏറ്റവും അനുയോജ്യമായ സമയത്താണ് വന്നത്. ആറ് മാസക്കാലയളവിൽ പരീക്ഷണാർഥമാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. ദുബായിലെ ഇബ്നു ബത്തൂത്ത സെന്ററിനും അബുദാബിയിലെ അല്‍ വഹ്ദ സെന്ററിനുമിടയില്‍ യാത്രക്കാര്‍ക്ക് ടാക്‌സികള്‍ പങ്കിടാനാകും. പരീക്ഷണ കാലയളവിൽ പദ്ധതി വിജയിച്ചാൽ ഭാവിയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. നിങ്ങൾക്ക് ഒരു ബാങ്ക് കാർഡോ നോൽ കാർഡോ ഉപയോഗിച്ച് യാത്രാക്കൂലി നൽകാനാകും. ഒറ്റ ടാക്‌സിയില്‍ പങ്കിട്ട യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സാധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5