
അവധി കഴിഞ്ഞ് യുഎഇയിലെത്തി; 10ാം ദിനം മലയാളി യുവാവ് മരിച്ചു
ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് (38) ആണ് മരിച്ചത്. ദുബായിലെ ജബൽ അലിയിൽ ഹൃദയാഘാതം മൂലമാണ് അലിമുത്ത് മരിച്ചത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. 10 ദിവസം മുൻപാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് അലി ദുബായിൽ തിരിച്ചെത്തിയത്. മാതാവ്: ഫാത്തിമ, ഭാര്യ: ജസ്ന. മക്കൾ: നിദ ഫാത്തിമ, നിഹ ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)