അബുദാബി: ലുലു ഗ്രൂപ്പ് ഐപിഒയിലൂടെ (പ്രാഥമിക ഓഹരി വിൽപന) സമാഹരിച്ചത് മൂന്ന് ലക്ഷം കോടി രൂപ. 82,000 വരിക്കാരാണ് ലുലു ഓഹരി സ്വന്തമാക്കിയത്. 2.04 ദിർഹമാണ് ഒരു ഓഹരിയുടെ അന്തിമ വില. ഓഹരി വിൽപനയ്ക്ക് ലഭിച്ച പ്രതികരണത്തിൽ വലിയ സന്തോഷമുണ്ടെന്ന് ചെയർമാൻ എംഎ യൂസഫലി പങ്കുവെച്ചു. ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെ ലിസ്റ്റിങ് 30 ശതമാനം ആയി വർധിപ്പിച്ചിരുന്നു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നു. ഇതോടെ അഞ്ച് ശതമാനം ഓഹരികൾ കൂടി 30 ശതമാനമാക്കിയാണ് ലിസ്റ്റ് ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. 30 ശതമാനം വർധിപ്പിച്ചതോടെ ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്. 601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്ലിന്റെ ഐപിഒ. 20.04 ബില്യൺ മുതൽ 21.07 ബില്യൺ ദിർഹം വരെ വിപണി മൂല്യം വരും. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ നവംബർ 14നാണ് ലിസ്റ്റ് ചെയ്യുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5