
മലയാളി യുവാവിനെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ദുബായ്: മലയാളി യുവാവ് ദുബായിൽ മരിച്ചു. കണ്ണൂർ പൈസക്കരി സ്വദേശിയായ കുടക്കച്ചിറവീട്ടിൽ തോമസ് കെ എബ്രഹാം (30) ആണ് മരിച്ചത്. എബ്രഹാം – ലീലാമ്മ ദമ്പതികളുടെ മകനാണ്. ദുബായ് ജബൽ അലിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറായിരുന്നു തോമസ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഇയാൾ വിശ്രമം എടുത്തിരുന്നു. കഴിഞ്ഞെത്തിയ സഹപ്രവർത്തകർ താമസസ്ഥലത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)