
യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ
ദുബായ്: യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സഹായം തേടി ദുബായ് പോലീസ്. അൽ ഖുവാസിസ് പ്രദേശത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരു തിരിച്ചറിയൽ രേഖകളും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്മെൻ്റിലേക്ക് മാറ്റി. ആരെങ്കിലും വ്യക്തിയെ തിരിച്ചറിയുകയോ അവരുടെ ഐഡൻ്റിറ്റി സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താൽ 901 എന്ന നമ്പറിൽ കോൾ സെൻ്ററുമായി ബന്ധപ്പെടാൻ അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)