അശ്രദ്ധമായി വാഹനമോടിച്ച് ട്രാഫിക്കിൽ കുടുങ്ങിയ ഏഴ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അബുദാബി പൊലീസ് സോഷ്യൽ മീഡിയയിൽ ഇതിൻറെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പൊലീസ് പങ്കുവെച്ചത്. ഒരു വെള്ള വാൻ വാഹനങ്ങളുടെ നിരയിലെ ഏറ്റവും പിന്നിലെ വാഹനത്തിൽ ഇടിക്കുന്നത് വീഡിയോയിൽ കാണാം. ഇതോടെ ഈ ലെയിനിലെ ഏഴ് വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു വശത്തുള്ള മോട്ടോർ സൈക്കിളിലും വാഹനം ഇടിച്ചു. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. വാഹനമോടിക്കുമ്പോൾ അശ്രദ്ധയോടെ വാഹനമോടിക്കുന്നത് 800 ദിർഹം വരെ പിഴയും നാല് ബ്ലാക്ക് പോയിൻറുകളും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു. ദുബായിൽ അടുത്തിടെ നിയമലംഘനത്തിന് കനത്ത പിഴ ചുമത്തിയിരുന്നു. പിഴക്ക് പുറമെ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാലോ, ടെയിൽ ഗേറ്റിംഗ്, പെട്ടെന്നുള്ള വ്യതിയാനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എമിറേറ്റ് പോലീസ് ഇപ്പോൾ 30 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5