മികച്ച ജോലി തേടി വിവിധ രാജ്യക്കാർ ചേക്കേറുന്ന രാജ്യമാണ് യുഎഇ. ഉയർന്ന ശമ്പളവും ജീവിതനിലവാരവുമെല്ലാം യുഎഇയിലേക്ക് പോകുന്ന തൊഴിൽ അന്വേഷകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. എന്നാൽ യുഎഇയിലേക്ക് പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് കാരണം വിവിധ തൊഴിൽ മേഖലകളിൽ ശരാശരി തുടക്ക ശമ്പളം കുറയുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. റിക്രൂട്ട്‌മെൻ്റ് കൺസൾട്ടൻസി റോബർട്ട് പറയുന്നതനുസരിച്ച്, രാജ്യത്തെ പ്രൊഫഷണൽ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ ശരാശരി ആരംഭ ശമ്പളം വർഷം തോറും 0.7 ശതമാനം കുറഞ്ഞുവരികയാണ്. ഉയരുന്ന ജീവിത ചെലവുകൾ കാരണം പകുതിയിലേറെ ജോലിക്കാരും അടുത്ത വർഷം പുതിയ ജോലികളിലേക്ക് മാറാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫിനാൻസ്, അക്കൗണ്ടിംഗ്, ഹ്യൂമൻ റിസോഴ്‌സ് മേഖലകളിൽ വൻ തോതിൽ പ്രവാസികളുടെ കുത്തൊഴുക്ക് ഉണ്ടാകുന്നുണ്ട്. ഇത് മൂലം ശരാശരി തുടക്ക ശമ്പളത്തിൽ 2.1 ശതമാനത്തിൻറെ കുറവുണ്ടായി. ശമ്പളം ഏറ്റവും അധികം കുറയുന്നത് ഫിനാൻസ്, അക്കൗണ്ടിങ്, ഹ്യൂമൻ റിസോഴ്സ് മേഖലകളിലാണ്. ഈ ജോലികളിലെ തുടക്ക ശമ്പളം 2.1 ശതമാനമാണ് പ്രതിവർഷം കുറയുന്നത്. കോർപ്പറേറ്റ് അക്കൗണ്ടിങ് മേഖലയിൽ 23 ശതമാനം വരെ ഇടിവുണ്ട്. കോർപ്പറേറ്റ് അക്കൗണ്ടിങ് ജോലികളിൽ ഫിനാൻഷ്യൽ പ്ലാനിങ്, ടാക്സ് കൈകാര്യം ചെയ്ത് തൊഴിൽ പരിചയമുള്ളവർക്ക് യുഎഇയിൽ ഡിമാൻഡ് ഉണ്ട്. എന്നാൽ തൊഴിൽ തേടിയെത്തുന്ന പ്രവാസികളുടെ ലഭ്യത കൂടുതലായതാണ് ഈ മേഖലയിൽ ശമ്പളം കുറയാൻ കാരണം. എന്നാൽ ചില ജോലികൾക്ക് തുടക്ക ശമ്പളം വർധിച്ചിട്ടുണ്ട്. കമ്പനികളിലെ നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലികൾക്കുള്ള ശമ്പളം 1.6 ശതമാനം വർധിച്ചു. തൊഴിൽ പരിചയമുള്ള നിയമ, അഭിഭാഷക ജോലികൾക്കുള്ള ഡിമാൻഡ് വർധിച്ചു വരികയാണെന്നും ശരാശരി ശമ്പളം 15 ശതമാനം വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5