അബുദാബി: രാജ്യത്തെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. അല്‍ ഐയ്നിലെ താമസക്കാര്‍ തണുത്ത പ്രഭാതത്തെയാണ് ഇന്ന് വരവേറ്റത്. ഇന്ന് രാവിലെ 6.30 ന് അൽ ഐനിലെ റക്‌നയിൽ താപനില 14.7 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. റക്‌ന നിവാസികൾക്കിടയിൽ ഒരു പ്രശസ്തമായ സ്ഥലമായ ഇവിടെ ഈ കാലാവസ്ഥയില്‍ മഞ്ഞും ആലിപ്പഴവും സാധാരണയാണ്. തണുപ്പുകാലത്ത്, തണുപ്പ് 0 ഡിഗ്രി സെൽഷ്യസിലേക്കോ അതിലും താഴെയിലേക്കോ താഴാൻ സാധ്യതയുള്ള ഏറ്റവും തണുപ്പുള്ള സ്ഥലമാണ് റക്ന. റക്നയില്‍ താപനില 0 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടിവരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5