ദുബായ്: ദുബായിലെ ടോൾ ഗേറ്റുകൾ വൻ ലാഭത്തിലെന്ന് ടോൾ ഓപ്പറേറ്റർ സാലിക് കമ്പനി പിജെഎസ്സി. ഈ വർഷം മൂന്നാം പാദത്തിൽ 822 മില്യൺ ദിർഹം ലാഭമുണ്ടായതായി സാലിക് കമ്പനി അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം പാദ ഇബിഐടിഡിഎ (EBITDA) ആണ് കമ്പനി റിപ്പോർട്ട് ചെയ്തത്. 2023 ലെ മൂന്നാം പാദത്തിൽ 330.4 മില്യൺ ദിർഹമാണ് ലാഭമുണ്ടാക്കിയത്. ഈ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനം വർധനവാണ് ഉണ്ടായത്. 2024 ൽ ഒൻപത് മാസം നികുതിക്ക് മുമ്പുള്ള അറ്റാദായം 903.3 മില്യൺ ദിർഹം സാലിക്ക് റിപ്പോർട്ട് ചെയ്തു. വർഷാവർഷം ശക്തമായ 12.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നു. നികുതിക്ക് മുമ്പുള്ള മൂന്നാം പാദ ലാഭം 19.6 ശതമാനം വർധിച്ച് 304.7 ദശലക്ഷം ദിർഹമായി. ഈ വർഷത്തെ ഒൻപത് മാസകാലയളവിലെ ഫലങ്ങൾ മൂന്നാം പാദത്തിലെ ശക്തമായ പ്രകടനത്തിന് കരുത്തേകി. വരുമാനം ഉണ്ടാക്കുന്ന യാത്രകൾ വർഷം തോറും 5.7 ശതമാനം വർധിച്ചതായി സാലികിന്റെ സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹാദെദ് പറഞ്ഞു. രാജ്യത്ത് നവംബർ 24 മുതലാണ് പുതുതായി വരുന്ന രണ്ട് പുതിയ ഗേറ്റുകള്‍ പ്രാവര്‍ത്തികമാകും. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണവ. നവംബര്‍ 24, ഞായറാഴ്ച മുതല്‍ പ്രാവര്‍ത്തികമാകുമെന്ന് സാലിക് പിജെഎസ്‌സി വെള്ളിയാഴ്ച അറിയിച്ചു. ബിസിനസ് ബേ അല്‍ ഖെയ്ല്‍ റോഡിലും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഉമ്മ് അല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലാണ് അല്‍ സഫ സൗത്ത് ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ദുബായിലെ ആകെ ഗേറ്റുകള്‍ എട്ടില്‍നിന്ന് പത്തായി ഉയര്‍ന്നു. ഷാര്‍ജ, അല്‍ നഹ്ദ, അല്‍ ഖുവാസിസ് എന്നിവിടങ്ങളില്‍ നിന്നുള്ള ധാരാളം വാഹനയാത്രക്കാര്‍ അബുദാബിയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അല്‍ ഖൈല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ഈ പാലം ഉപയോഗിക്കാറുണ്ട്. അതിനാല്‍ ബിസിനസ് ബേ ഒരു പ്രധാന വഴിയാണ്. പുതിയ ഗേറ്റുകള്‍ ട്രാഫിക് ബ്ലോക്ക് 16 ശതമാനം വരെ കുറയ്ക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A