ദുബായ്: യുഎഇയിൽ സ്വർണവില താഴേക്ക്. ബുധനാഴ്ച രാവിലത്തെ നില അനുസരിച്ച് ദുബായിൽ സ്വർണവില താഴേക്ക് തന്നെയാണ്. ഒരു ഗ്രാമിന് 0.75 ദിർഹമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 315.50 ദിർഹമായി കുറഞ്ഞതായി ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച വിപണി അടയ്ക്കുമ്പോൾ ഗ്രാമിന് 316.25 ദിർഹമായിരുന്നു. ഈ ആഴ്ച 8 ഗ്രാമാണ് സ്വർണത്തിന് കുറഞ്ഞത്. മറ്റ് വേരിയന്റുകളായ 22, 21, 18 കാരറ്റ് സ്വർണം ഗ്രാമിന് യഥാക്രമം 292.25, 283, 242.50 ദിർഹം എന്നിങ്ങനെയാണ് കുറഞ്ഞത്. ആഗോളതലത്തിൽ, ഒരു ഔൺസിന് 26,05.56 യുഎസ് ഡോളറാണ്. 0.21 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതോടെ ഉയർന്ന പലിശനിരക്ക്, ഇന്ധന വിലക്കയറ്റത്തിനും ബിസിനസ് വളർച്ചയ്ക്കും നയിച്ചേക്കാവുന്ന നയങ്ങൾ എന്നിവയാണ് സ്വർണവില താഴാൻ നയിച്ചതെന്ന് എക്സ്എസ്.കോമിലെ മുതിർന്ന വിപണി വിശകലന വിദഗ്ധൻ സമെർ ഹസ്സൻ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A