കുവൈത്ത് സിറ്റി: പത്ത് വർഷമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ നഴ്സിന് കിട്ടിയത് എട്ടിന്റെ പണി. കുവൈത്ത് സ്വദേശിയായ നഴ്സിന് തടവുശിക്ഷയും പിഴയുമാണ് ക്രിമിനൽ കോടതി വിധിച്ചത്. 110,000 കുവൈത്തി ദിനാർ (മൂന്ന് കോടി രൂപ) ആണ് പിഴയായി ചുമത്തിയത്. പത്ത് വർഷം കൊണ്ട് ശമ്പളയിനത്തിൽ നഴ്സ് അനധികൃതമായി കൈപ്പറ്റിയ തുകയുടെ ഇരട്ടിയാണ് പിഴയായി വിധിച്ചിരിക്കുന്നത്. നഴ്സ് എങ്ങനെയാണ് ഈ തട്ടിപ്പ് നടത്തിയതെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുവൈത്തിലെ പൊതുമേഖലയിലെ അഴിമതി കേസുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ കര്‍ശന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തുന്നത്. വിദ്യാഭ്യാസ മന്ത്രി ഡോ. ആഡെല്‍ അല്‍ അദ്വാനിയുടെ ഉത്തരവ് പ്രകാരം പുതിയ വിരലടയാള നിരീക്ഷണ സംവിധാനം ഉപയോഗിച്ച് ഹാജർ റെക്കോര്‍ഡുകള്‍ വീണ്ടും കര്‍ശനമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സ്കൂളുകളും മറ്റ് വകുപ്പുകളിലും മന്ത്രാലയം വ്യാപക പരിശോധനകള്‍ തുടരുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5