ദുബായ്: ഡ്യൂട്ടി ഫ്രീ ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ സമ്മാനം തേടിയെത്തിയത് രണ്ട് ഇന്ത്യക്കാരായ പ്രവാസികൾക്ക്. ദുബായിൽ താമസമാക്കിയ ഗോവ സ്വദേശിയായ തോമസ് പ്രാഡോയാണ് സമ്മാനം നേടിയത്. ഈ സന്തോഷം തന്റെ കുടുംബവുമായും സഹപ്രവർത്തകരുമായും പങ്കിടുമെന്ന് 55കാരനായ തോമസ് പറഞ്ഞു. കഴിഞ്ഞ രണ്ട് നറുക്കെടുപ്പുകളിലായി രണ്ട് ഇന്ത്യൻ പ്രവാസികൾക്കാണ് ഒരു മില്യൺ ഡോളർ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) ഗ്രാൻഡ് പ്രൈസ് നേടിയത്. 20 വർഷമായി എമിറേറ്റിലെ താമസക്കാരനാണ് തോമസ് പ്രാഡോ. ‘കഴിഞ്ഞ പത്ത് വർഷമായി തോമസ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നുണ്ട്. ചില കടങ്ങൾ തീർക്കാനുണ്ടെന്നും മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു വലിയ ഭാഗം മാറ്റിവെയ്ക്കുമെന്നും കുറച്ച് തുക മതപരമായി സംഭാവന ചെയ്യുമെന്നും’, തോമസ് പങ്കുവെച്ചു. ‘താൻ ദൈവത്തോട് നന്ദി ഉള്ളവനാണെന്ന്’, തോമസ് വ്യക്തമാക്കി. മറ്റൊരു വിജയി മലയാളി പ്രവാസിയായ ലിവ് ആഷ്ബിയാണ്. മില്ലേനിയം മില്യണയർ സീരീസ് 480-ൽ ഒരു മില്യൺ ഡോളറിൻ്റെ വിജയിയായി. 45-കാരനായ ആഷ്ബി 2005 മുതൽ ദുബായ് നിവാസിയാണ്. ദുബായ് വിമാനത്താവളത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ആഷ്ബി രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് എടുത്തത്. അതിനാൽ തന്നെ അവർ മൂന്നുപേരും കൂടിയാകും സമ്മാനത്തുക വിഭജിക്കുക. ‘ഇത് അവിശ്വസനീയമാണ്. ഇത് തീർച്ചയായും ഞങ്ങളുടെ ജീവിതത്തെ മാറ്റും’, ആഷ്ബി പറഞ്ഞു. 238, 239 നറുക്കെടുപ്പിലാണ് ഇരുവരും ഡ്യൂട്ടി ഫ്രീ ജേതാക്കളായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A