അബുദാബി: വീട്ടിൽ ഒരു സംരംഭം, നിർമാണവും വിൽപ്പനയുമെല്ലാം വീട്ടിൽ തന്നെ. വീട്ടിലുണ്ടാക്കിയ രുചികരമായ ഭക്ഷണം വിൽക്കുന്നതാണ് ഈ സംരംഭം. യുഎഇയിലെ നിരവധി നിവാസികളാണ് വീട്ടിൽ സ്വന്തമായി ഭക്ഷണം (ഹോം ബേസ്ഡ് ഡൈനിങ്) ഉണ്ടാക്കി വിൽക്കുന്നത്. ഇപ്പോഴിതാ വീട്ടുവാതിൽക്കൽ നിന്ന് നേരിട്ട് പിക്ക്-അപ്പ് സേവനങ്ങളും ആരംഭിച്ചു. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക്ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് ഈ സംരംഭം നടത്തുന്നത്. ചൂടുള്ള ചോക്ലേറ്റും മധുരപലഹാരങ്ങളും മുതൽ രുചികരമായ ഭക്ഷണങ്ങളും നൂഡിൽസും വരെ ഉണ്ടാക്കി വിൽക്കുന്നു. വീടുകൾ പുതിയ റെസ്റ്റോറൻ്റ് പിക്ക് – അപ്പ് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. വിൽപ്പനക്കാരുടെ അടുക്കളയിൽനിന്ന് നേരിട്ട് വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാം. ഷാർജയിലുള്ള റോസ്സോ സ്വീറ്റ്സ് 2013 മുതൽ വീട്ടിൽ പാകം ചെയ്ത് വിഭവങ്ങൾ വിൽപ്പന നടത്തുകയാണ്. ഈത്തപ്പഴം, ചോക്കലേറ്റ് ട്രീറ്റുകൾ എന്നിവ പോലുള്ള മധുരപലഹാരങ്ങളാണ് ഉണ്ടാക്കി വിൽക്കുന്നത്. ഒരു ഹോബിയിൽ നിന്ന് വിജയകരമായ ഒരു ബിസിനസിലേക്കാണ് തൻ്റെ സംരംഭം വളർന്നതെന്ന് റോസ്സോ സ്വീറ്റ്സിന്റെ ഉടമയായ ഹനാൻ അബ്ദുൾറഹ്മാൻ പറഞ്ഞു. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. ഇത് തന്നെയാണ് വീട്ടിലെ സംരംഭത്തിന്റെ വിജയത്തിൻ്റെ താക്കോൽ. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം എന്നത് ഭക്ഷണത്തെ മാത്രമല്ല, ഉടമകളുമായുള്ള വ്യക്തിപരമായ ബന്ധത്തെയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A