യുഎഇയിൽ ഒരു മിനിറ്റിൽ നിയമിക്കുന്നത് ഏഴ് പേരെ; 2030ഓടെ 70 ശതമാനം ജോലികളും മാറുമെന്ന് റിപ്പോർട്ട്

അബുദാബി: യുഎഇയിൽ ഒരു മിനിറ്റിൽ ഏഴ് പേരെ വരെ നിയമിക്കുമെന്ന് തൊഴിൽ പ്ലാറ്റ്ഫോമം. 2030 ഓടെ 10ൽ 7 ജോലികളും മാറുമെന്ന് റിക്രൂട്ട്മെന്റ് ആൻഡ് എച്ച്ആർ ഇൻഡസ്ട്രി എക്സിക്യൂട്ടീവ്സ് അറിയിച്ചു. 2030 ഓടെ 70 ശതമാനം തൊഴിലുകളും മാറും. കമ്പനികളോട് ജീവനക്കാരുമായി ഇടപഴകാനും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയകളിൽ അവരെ ഉൾപ്പെടുത്താനും അത് അവരുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുമെന്നും എക്സിക്യൂട്ടീവ്സ് അറിയിച്ചു. ബാങ്കിങ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘2030-ഓടെ 70 ശതമാനം ജോലികളും മാറുമെന്നതാണ് ശ്രദ്ധിച്ച പ്രധാന പ്രവണതകളിലൊന്ന്. കഴിവുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു,
അതുപോലെ നിരക്ക് ഉയർന്നുവരികയാണെന്ന്’, ലിങ്ക്ഡ്ഇൻ ടാലൻ്റ് സൊല്യൂഷൻസ് സെർച്ച് ആൻഡ് സ്റ്റാഫിങ് മേധാവി സൂസന കൊറേയ പറഞ്ഞു. ‘ലിങ്ക്ഡ്ഇൻ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയെ തടസരഹിതമാക്കുകയും റിക്രൂട്ടർമാരെ കൂടുതൽ ഉൽപ്പാദനക്ഷമവും വിജയകരവുമാക്കുകയും ചെയ്യുന്നെന്ന്’, സുസാന കൊറേയ അഭിപ്രായപ്പെട്ടു. “ഏത് സമയത്തും ദശലക്ഷക്കണക്കിന് ജോലികൾ പോസ്റ്റുചെയ്തിട്ടുണ്ട്, അവയെല്ലാം 5 ദശലക്ഷം ഡാറ്റ പോയിൻ്റുകൾ സൃഷ്ടിക്കുന്നു. വാസ്തവത്തിൽ, ഒരു മിനിറ്റിൽ 7 പേരെ നിയമിക്കുന്നു, ” അവർ കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy