അബുദാബി: യുഎഇയിൽ ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് നഷ്ടമായത് 734,000 ദിർഹം ($200,000). അഞ്ച് വർഷം മുൻപ് ജോർദാനിയൻ സ്വദേശിനിയായ ഐടി മാനേജർ ഒരു വ്യാജ വ്യാപാര വെബ്‌സൈറ്റിൽ അക്കൗണ്ട് തുറന്നതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയായത്. എന്നാൽ, ഇപ്പോഴും തട്ടിപ്പുകാർ തന്നെ പിന്തുടരുകയാണെന്ന് യുവതി പറയുന്നു. തട്ടിപ്പുകാർ, അടുത്തിടെ വിളിച്ച് തൻ്റെ അക്കൗണ്ട് മറ്റൊരു വെബ്‌സൈറ്റിലേക്ക് മാറ്റിയെന്നും അത് വീണ്ടും സജീവമാക്കണമെന്നും പറഞ്ഞതായി യുവതി പറഞ്ഞു. 2019 ജൂണിൽ ufx.com എന്ന ഓൺലൈൻ ട്രേഡിങ് വെബ്‌സൈറ്റിൻ്റെ ഫേസ്ബുക്ക് പരസ്യം യുവതി കണ്ടതിന് പിന്നാലെയാണ് തട്ടിപ്പെല്ലാം ആരംഭിച്ചത്. വെബ്സൈറ്റ് ഇപ്പോൾ നിലവിലില്ല. ആ വെബ്സൈറ്റിൽ തന്റെ വിവരങ്ങൾ നൽകി, അന്നേ ദിവസം ഏജന്റിൽ നിന്ന് കോൾ വരികയും ഐഡി കാർഡ്, ഫോൺ ബിൽ, യുഎഇയിലെ താമസത്തിൻ്റെ തെളിവായി പാട്ടക്കരാർ എന്നിവ നൽകാൻ ആവശ്യപ്പെട്ടു. ബഹ്റൈനിൽ നിന്നുള്ള നമ്പറായിരുന്നു. ആദ്യം അൽപ്പം സംശയം തോന്നിയിരുന്നു. പക്ഷേ, ഏജന്റ് പ്രൊഫഷണലായി തോന്നി. അവരുടെ ഡോക്യുമെൻ്റേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് ലാൻഡ്‌ലൈൻ കോളുകളും ലഭിച്ചു. പിന്നീട് അവരുടെ കോൾ സെൻ്ററുമായി കുറച്ച് തവണ ബന്ധപ്പെട്ടു, കമ്പനി നിയമാനുസൃതമാണെന്ന് തോന്നി. പിന്നീട് അക്കൗണ്ട് ആക്ടീവായി. $50,000 നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ, ഓൺലൈൻ ട്രേഡിങിൽ ഒരു ദിവസം $2,000 മൂല്യമുള്ള രണ്ട് വിജയകരമായ ഡീലുകൾ നടന്നു. ഇത് യുഎഫ്എക്സിലും ഓൺലൈൻ ട്രേഡിങിലും വിശ്വസിക്കാൻ തന്നെ പ്രേരിപ്പിച്ചതായി യുവതി പറഞ്ഞു. വിപണി ഇടിഞ്ഞതിനാൽ $50,000 കൂടി നിക്ഷേപിക്കാൻ ഏജൻ്റ് ആവശ്യപ്പെട്ടു. വീണ്ടും പല രീതിയിൽ പണം നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകൾ യുവതിയെ തേടിയെത്തി. വായ്പ എടുക്കാനും ഏജന്റ് പ്രേരിപ്പിച്ചു. ഒടുവിൽ യുഎഫ്എക്സ് അക്കൗണ്ടുകൾ അമാന എന്ന മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നുവെന്ന് അവകാശപ്പെട്ട് വ്യാജ ഏജൻ്റുമാർ യുവതിയെ വിളിച്ചു. നൂർ ക്യാപിറ്റൽ എന്ന വെബ്‌സൈറ്റിന് കീഴിൽ തൻ്റെ വാലറ്റ് വീണ്ടും സജീവമാക്കാൻ അവർ ഒരു ഉപയോക്തൃനാമവും പാസ്‌വേഡും നൽകി, പിന്നാലെ അത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നെന്ന് യുവതി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A