
സ്വർണം വാങ്ങാൻ ഇതാണോ സമയം? രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ വൻ ഇടിവ്
സ്വർണം വാങ്ങാനുള്ള ഉത്തമ സമയമായോ? അതോ ഇനിയും കുറയാൻ കാത്തിരിക്കണോ? ഏറെ നാളുകൾക്ക് ശേഷം കേരളത്തിൽ സ്വർണവില കുറഞ്ഞു. കേരളത്തിൽ സ്വർണവില രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് നാലായിരത്തോളം രൂപയാണ്. 4160 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്. പിന്നാലെ സ്വര്‍ണ വില വ്യാഴാഴ്ച പവന് 880 രൂപ കുറഞ്ഞു. ഇന്ന് സ്വർണവില 55,480 രൂപയിലെത്തിയിരിക്കുകയാണ്. 110 രൂപ കുറഞ്ഞ് 6,935 രൂപയാണ്
ഒരു ഗ്രാമിന്‍റെ വില. ഏറെ നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 55,000 നിലവാരത്തിലേക്കെത്തുന്നത്. ആഭരണങ്ങൾ വാങ്ങാനിരിക്കുന്നവർക്ക് സ്വർണവില കുറഞ്ഞത് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 62,858 രൂപയോളമാണ് ചെലവ് വരുന്നത്.
സ്വർണവിലയെ ബാധിക്കുന്നത് എങ്ങനെ?
സ്വര്‍ണം വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതിനാൽ മറ്റു രാജ്യങ്ങള്‍ക്ക് സ്വർണം വാങ്ങാന്‍ ചെലവ് കൂടും. ഈ സമയത്ത് ഡിമാന്‍റിലുണ്ടാകുന്ന ഇടിവ് സ്വര്‍ണ വില ഇടിയാന്‍ കാരണമാണ്. കൂടാതെ, ബോണ്ട് യീല്‍ഡ് ശക്തമാകുന്നതിനാല്‍ നിക്ഷേപം അങ്ങോട്ട് മാറുന്നതും ക്രിപ്റ്റോയിലെ മുന്നേറ്റവും സ്വര്‍ണത്തിന് തിരിച്ചടിയാകുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)