സമതലങ്ങൾ, മലകൾ, പർവ്വത നിരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ, മരുഭൂമികൾ എന്നിവയാൽ മനോഹരമാണ് കസാക്കിസ്ഥാൻ. ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഈ രാജ്യം സന്ദർശിക്കാനെത്തുന്നത്. വിദേശയാത്രികർക്കും തൊഴിൽ തേടുന്നവർക്കുമായി നിയോ നോമാഡ് വിസ എന്നറിയപ്പെടുന്ന പുതിയ വിസ വിഭാഗം ആരംഭിച്ചിരിക്കുകയാണ് കസാക്കിസ്ഥാൻ. പ്രോഗ്രാമിങ്, മാർക്കറ്റിങ്, ഫിനാൻസ്, കൺസൾട്ടിങ്, ഡിസൈൻ, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ വിദൂരമായി ജോലി ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് വേണ്ടിയുള്ളതാണ് കസാക്കിസ്ഥാൻ്റെ നിയോ നോമാഡ് വിസ. ഈ പുതിയ വിസയിലൂടെ വിദൂര യാത്രികർക്കും തൊഴിലാളികൾക്കും ഒരു വർഷം വരെ രാജ്യത്ത് തങ്ങാനും ജോലി ചെയ്യാനും അനുവദിക്കുന്നു. കുറഞ്ഞത് 3,000 യുഎസ് ഡോളർ (2.53 ലക്ഷം രൂപ) സ്ഥിരമായ പ്രതിമാസ വരുമാനം ഉണ്ടെങ്കിൽ,ആരോഗ്യ ഇൻഷുറൻസും ഒരു ക്ലീൻ ക്രിമിനൽ റെക്കോർഡും ഉണ്ടെങ്കിൽ, ഈ വിസയ്ക്ക് ഉടൻ അപേക്ഷിക്കുക. ഒരു വിദേശ കമ്പനിയിൽ ജോലി ചെയ്യണം എന്നതാണ് അപേക്ഷകർക്ക് ആവശ്യമായ മറ്റൊരു ഒരു പ്രധാന യോഗ്യത. 500 യാത്രക്കാർ ഈ വിസ നേടിയാൽ വാർഷിക വരുമാനത്തിൽ 7.3 ദശലക്ഷം യുഎസ് ഡോളർ (616,003,200 രൂപ) വരുമാനം രാജ്യം പ്രതീക്ഷിക്കുന്നു. തായ്‌വാനും തായ്‌ലൻഡും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡിജിറ്റൽ നോമാഡ് വിസ വിജയകരമായിരുന്നു. മഹാമാരിക്ക് ശേഷം ഡിജിറ്റൽ നോമാഡ് വിസ വിജയകരമായി ആരംഭിച്ച 50ലധികം രാജ്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കസാക്കിസ്ഥാന്റെ ഈ പുതിയ പദ്ധതി. പ്രാദേശിക തൊഴിൽ വിപണികൾ സംരക്ഷിക്കുന്നതിനൊപ്പം ആഗോള ഡിജിറ്റൽ തൊഴിലാളികളെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരു മാർഗമായാണ് കസാക്കിസ്ഥാൻ ഇതിനെ കാണുന്നത്. ലോകമെമ്പാടുമുള്ള 35 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ രാജ്യത്ത് പര്യവേക്ഷണം ചെയ്യാനും അവിടെ തുടരാനുമുള്ള ശരിയായ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായി കസാക്കിസ്ഥാൻ ടൂറിസം, കായിക മന്ത്രി യെർബോൾ മിർസാബോസിനോവ് വെളിപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A