
ശരത്തിനടുത്ത് പ്രീതി എത്തിയിട്ട് രണ്ട് മാസം; ഗൾഫിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
ബുറൈദ: മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഉസൈനസയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുൻപാണ് ഭാര്യ പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്. ശരത് മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ശരത് ജോലിക്ക് എത്താത്തതിനെ തുടർന്ന് സ്പോൺസർ മുറിയിൽ അന്വേഷിച്ചെത്തിയിരുന്നു. ഏറെ നേരം മുട്ടിവിളിച്ചിട്ടും മുറി തുറന്നില്ല. തുടർന്ന്, പോലീസ് സഹായത്തോടെ വാതിൽ തുറന്ന് അകത്തുപ്രവേശിച്ചപ്പോഴാണ് മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തു വരികയായിരുന്നു ശരത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)