അവസാനം വിളിച്ചത് ഒക്ടോബർ 29 ന്; സന്ദർശന വിസയിൽ യുഎഇയിലെത്തിയ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യി

ദുബായ്: സ​ന്ദ​ർ​ശ​ന വി​സ​യി​ൽ ദുബായി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വി​നെ കാ​ണാ​താ​യ​താ​യി ബ​ന്ധു​ക്ക​ൾ. എ​റ​ണാ​കു​ളം സ്വ​ദേ​ശി ആ​ശി​ഷ്​ ര​ഞ്ജി​ത്തി​നെ​യാ​ണ് കാണാതായത്. ക​ഴി​ഞ്ഞ മാ​സം 29ാം തീ​യ​തി മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന്​ മാ​താ​വ്​ ബി​ന്ദു ര​ഞ്ജി​ത്ത്​ നോ​ർ​ക്ക റൂ​ട്ട്​​സി​ൽ പ​രാ​തി ന​ൽ​കി​.
2023 ഒ​ക്​​ടോ​ബ​ർ ഒ​ൻപതി​നാ​ണ്​ ര​ഞ്ജി​ത്ത്​ ജോ​ലി ​അ​ന്വേ​ഷി​ച്ച്​ വി​സി​റ്റി​ങ്​ വി​സ​യി​ൽ ദു​ബായി​ലെ​ത്തി​യ​ത്. എം​ബി​എ ഹോ​ട്ട​ൽ മാ​നേ​ജ്​​മെ​ന്‍റ്​ ഹോ​സ്പി​റ്റാ​ലി​റ്റി ബി​രു​ദധാ​രി​യാ​ണ് ര​ഞ്ജി​ത്ത്​. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പു​തു​ക്കാനാ​യി വീ​ട്ടി​ൽ​നി​ന്ന്​ പ​ണം അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്ന​താ​യി മാ​താ​വ്​ പ​റ​ഞ്ഞു. ഒ​ക്​​ടോ​ബ​ർ 30ന് ​വീ​ണ്ടും​ വി​സ കാ​ലാ​വ​ധി തീ​ർന്നു. ഇത് പു​തു​ക്കു​ന്ന​തി​നാ​യി സു​ഹൃ​ത്തി​നൊ​പ്പം അ​ജ്​​മാ​നി​ലേ​ക്ക്​ പോ​കു​ന്ന​താ​യി 29ാം തീ​യ​തി ര​ഞ്ജി​ത്ത്​ വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. അ​ജ്​​മാ​നി​ൽ അ​ൽ​നാ​ഫ്​ എ​ന്ന സ്ഥ​ല​ത്താ​ണ്​ താ​മ​സ​മെ​ന്നും വി​ഡി​യോ കോ​ളി​ൽ അ​റി​യി​ച്ചി​രു​ന്നു. 29ന്​ ​ശേ​ഷം മ​ക​നെ 0562605488 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ൺ സ്വി​ച്ച്​ ഓ​ഫാ​യി​രു​ന്ന​താ​യി മാ​താ​വ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ​ല​യി​ട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ആശിഷിനെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ക​ണ്ടെ​ത്തു​ന്ന​വ​ർ ബ​ന്ധു​ക്ക​ളെ​യോ പോലീ​സി​നെ​യോ അ​റി​യി​ക്ക​ണ​മെ​ന്ന്​ മാ​താ​വ്​ അ​ഭ്യ​ർ​ഥി​ച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy