മസ്കത്ത്: എക്കാലത്തെയും താഴന്ന ടിക്കറ്റ് വില പ്രഖ്യാപിച്ച് ഒമാന്റെ സലാംഎയർ വിമാനക്കമ്പനി. അടുത്തുതന്നെ സർവീസ് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയാണ് സലാംഎയർ. ഡിസംബർ 1 മുതൽ യാത്രക്കാർക്ക് മസ്‌കറ്റിൽ നിന്ന് സലാലയിലേക്കോ അല്ലെങ്കിൽ മറ്റിടങ്ങളിലേക്കോ വെറും 9.99 ഒമാനി റിയാലിൽ (ഏകദേശം 95 ദിർഹം) പറക്കാം. ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള സലാം എയറിൻ്റെ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ പുതിയ നിരക്ക്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്ന സലാം എയർ അധിക സേവനങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഈ പുതിയ, വളരെ കുറഞ്ഞ നിരക്ക് സലാലയിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇത് ഞങ്ങളുടെ ചെലവ് കുറഞ്ഞ ബിസിനസ് പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളിൽ ഒന്ന് മാത്രമാണ്,” സലാം എയർ സിഇഒ അഡ്രിയാൻ ഹാമിൽട്ടൺ-മാൻസ് പറഞ്ഞു. “ഞങ്ങളുടെ ലക്ഷ്യം യാത്രക്കാർക്ക് കൂടുതൽ താങ്ങാനാവുന്ന രീതിയിൽ യാത്ര നൽകുകയെന്നതാണ്. അതേസമയം, പണത്തിന് മൂല്യവും വാഗ്ദാനം ചെയ്യുന്നു. വിമാനയാത്ര കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാൻ ഞങ്ങളുടെ ബിസിനസിനെ കുറഞ്ഞ നിരക്കിൽ കേന്ദ്രീകരിച്ചുള്ളതാക്കി മാറ്റാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്, സിഇഒ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A