അബുദാബി: യുഎഇ നിവാസികൾക്ക് വാരാന്ത്യത്തിന് മുൻപ് രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കിഴക്ക്, വടക്ക് ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ആരംഭിക്കുന്നതിന് മുന്നോടിയായി ബുധനാഴ്ച താപനിലയിൽ കുറവുണ്ടാകും. രണ്ട് ദിവസങ്ങളിൽ മിതമായ കാറ്റിന് സാധ്യതയുണ്ട്. ഒക്ടോബർ അവസാനത്തോടെ രാജ്യവ്യാപകമായി 3 മുതൽ 5 ° C വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധൻ പറഞ്ഞു. മഴയ്‌ക്കൊപ്പം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് രാജ്യത്ത് മൂടൽമഞ്ഞോടു കൂടിയ കാലവസ്ഥയായിരുന്നു. കൂടാതെ, രാജ്യം തണുത്ത സീസണിലേക്ക് മാറുകയാണെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി കടൽ പ്രക്ഷുബ്ധമാകുകയും ഒമാൻ കടലിൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകുകയും ചെയ്യും. ശൈത്യകാലം അടുക്കുന്നതിനാൽ ഈ മാസം യുഎഇയിലെ ഏറ്റവും തണുപ്പുള്ള സ്ഥലത്ത് താപനില ഇതിനോടകം 15 ഡിഗ്രി സെൽഷ്യസിൽ താഴെയായി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A