
യുഎഇ: ടാക്സി നിര വിപുലീകരിക്കാൻ കൂടുതൽ വൈദ്യുത വാഹനങ്ങൾ
ദുബായ്: ദുബായിലെ ടാക്സി നിര വിപുലീകരിക്കുന്നു. ഇതിനായി പുതുതായി 250 വൈദ്യുത വാഹനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് ദുബായ് ടാക്സി കമ്പനി (ഡിടിസി) അധികൃതർ അറിയിച്ചു. പുതിയ ടാക്സികൾ എത്തുന്നതോടുകൂടി മുഴുവൻ ടാക്സികളുടെ എണ്ണം 6210 ആയി ഉയരും. 8.5 കോടി ദിർഹത്തിന്റെ അധിക വാർഷിക വരുമാനമാണ് ഈ വിപുലീകരണത്തിലൂടെ പ്രതീക്ഷിക്കുന്നത്. സുസ്ഥിരമായ ഗതാഗത മേഖലയിലെ പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം, ദുബായിലും പ്രാദേശികമായും ഡിടിസിയുടെ സേവനങ്ങൾ വിപുലീകരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതോടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)