ദുബായ്: ദുബായിൽ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നോൽ പേയ്മെന്റ് സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം ഇനി കൂടുതൽ മെച്ചപ്പെടും. ഉപയോക്തൃ അനുഭവം വർധിപ്പിക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും പുതിയ ഉദ്യമം ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ നോൽ കാർഡിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് അടുത്തിടെ അതോറിറ്റി അക്കൗണ്ട് ബേസ്ഡ് ടിക്കറ്റിങ് സിസ്റ്റവും (എബിടിഎസ്) ആരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാകാനുള്ള ദുബായിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ സംരംഭങ്ങളെന്ന് ആർടിഎയിലെ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് അൽ മുദ്ദറബ്ബ് പറഞ്ഞു. ഡിജിറ്റൽ പേമെന്റ് സാങ്കേതികവിദ്യകളിലെ ഗവേഷണത്തിനും നവീകരണത്തിനും നേതൃത്വം നൽകുക, പേയ്മെന്റ് രംഗത്തെ ഭാവി പ്രവണതകൾ മുൻകൂട്ടി കാണുക, നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്നിവയാണ് ഡിജിറ്റൽ പേമെന്റ് എക്സലൻസ് സെന്ററിന്റെ പ്രധാനലക്ഷ്യങ്ങൾ. പൊതുഗതാഗത സംവിധാനങ്ങളിലെ പേമെന്റ് രീതികൾ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A