അബുദാബി: യുഎഇയിൽ മത്സ്യത്തിന് വൻ വിലക്കുറവ്. തണുപ്പ് കാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂട്ടി. ഇതോടെയാണ് മത്സ്യവില കുറഞ്ഞത്. മാസങ്ങളായി യുഎഇയിലെ മാർക്കറ്റുകളിൽ കിട്ടാതിരുന്ന മത്തിയും വിപണിയിൽ തിരിച്ചെത്തി. കിലോയ്ക്ക് 7.50 ദിർഹമാണ് വില. ഒമാൻ ഉൾപ്പെടെ വിദേശത്തുനിന്ന് കൂടുതൽ മത്സ്യം എത്തുന്നുണ്ട്. താമസകേന്ദ്രങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയിലാണ് കുറഞ്ഞ നിരക്കിൽ മത്സ്യം ലഭ്യമാക്കുന്നത്.
വിവിധ മത്സ്യങ്ങളുടെ വില അറിയാം…
നേരത്തേ 65 ദിർഹം വരെ ഉയർന്ന അയക്കൂറയ്ക്ക് (കിങ് ഫിഷ്) വില 15 ദിർഹമായി കുറഞ്ഞു. വാരാന്ത്യ ഓഫറിന്റെ ഭാഗമായാണ് ഈ നിരക്കിൽ അയക്കൂറ ലഭിക്കുന്നത്.
നേരത്തേ 35 ദിർഹം വരെ ഉയർന്ന വലിയ കൂന്തൾ ഇപ്പോൾ 12 ദിർഹത്തിന് ലഭിക്കും
30 ദിർഹമായിരുന്ന ചെമ്മീന്റെ വിലയും 19 ദിർഹമായി കുറഞ്ഞു
നൈസർ കിലോയ്ക്ക് 5 ദിർഹം, ചൂര (ടൂണ) 9, അയല 11, കിളിമീൻ (സുൽത്താൻ ഇബ്രാഹിം) 11, തളയൻ (ബെൽറ്റ് ഫിഷ്) 11, തിലാപ്പിയ 11, ജെഷ് 11, റൂഹ് 11.50, കളാഞ്ചി 17 എന്നിങ്ങനെയാണ് വില. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A