യുഎഇയിലെ പ്രവാസികൾ ഇപ്പോൾ നല്ല ഹാപ്പിയാണ്. ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനെതിരെ സർവകാല റെക്കോർഡിൽ ഇടിഞ്ഞതോടെ കോളടിച്ചിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് പ്രവാസികളാണ്. നിരവധി ആളുകളാണ് നവംബർ 15 ന് (ഇന്നലെ, വെള്ളിയാഴ്ച) വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് പണമയച്ചത്. ഇന്ന് 22.86 രൂപ ആണ് ദിർഹത്തിന്റെ വിനിമയനിരക്ക് എങ്കിൽ ഇന്നലെ വൈകീട്ട് 23 രൂപ നിരക്കിലായിരുന്നു. യുഎഇയില്‍ ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ നല്‍കുന്ന ബോട്ടിം ആപ്പില്‍ ഇന്നലെ 22.99 രൂപക്കാണ് വിനിമയം നടന്നത്.
ഗൾഫ് രാജ്യങ്ങളിലെ വിനിമയ നിരക്ക് അറിയാം…
യുഎഇ ദിർഹം- 22.86 രൂപ (ഇന്ന്), 23 രൂപ (ഇന്നലെ)
ഖത്തർ റിയാൽ- 23.17 രൂപ (ഇന്ന്), 23.20 രൂപ (ഇന്നലെ)
സൗദി റിയാൽ- 22.48 രൂപ (ഇന്ന്), 22.49 രൂപ (ഇന്നലെ)
ഒമാൻ റിയാൽ- 219.28 രൂപ (ഇന്ന്), 213 രൂപ (ഇന്നലെ)
ബഹ്റൈൻ ദിനാർ- 224 രൂപ
കുവൈത്ത് ദിനാർ- 274.59 രൂപ യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A