
മലയാളി ഉൾപ്പെടെ രണ്ടുപേർ ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി ചോലയിൽ രഹനാസ് (43), നേപ്പാൾ പൗരൻ മണ്ഡൽ സകൽ ദേവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മറ്റൊരു നേപ്പാൾ സ്വദേശിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (നവംബർ 15 വെള്ളിയാഴ്ച) വൈകുന്നേരമാണ് അപകടമുണ്ടായത്. നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇവർ സഞ്ചരിച്ച വാഹനമിടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഖത്തറിലെ സ്റ്റാർ വാൾട്ട് കമ്പനിയിൽ ജീവനക്കാരായിരുന്ന ഇവർ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വരട്ടിയോടൻ അബ്ദുൽ വഹിദിന്‍റെയും ചോലയിൽ ഖദീജയുടെയും മകനാണ് രഹ്‌നാസ്. ഭാര്യ ശരീഫ. മക്കൾ: മിന്ഹ ഫാത്തിമ (13) സൈനുൽ ഫാരിസ് (9) സാഖിഫ് ഐമൻ (2). ഹമദ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)