
പ്രവാസികളടക്കം ശ്രദ്ധിക്കേണ്ടത്; ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ? അതറിയാൻ ഒരു വഴിയുണ്ട്
ആധാർ കാർഡ് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? എന്നാൽ ഇതറിയാൻ ഒരു വഴിയുണ്ട്. യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്ന മാർഗങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യുന്നത് നിങ്ങളുടെ ആധാർ വിശദാംശങ്ങളിലേക്ക് ആർക്കെങ്കിലും ആക്സസ് ഉണ്ടെങ്കിലും അവർക്ക് ബയോമെട്രിക് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.
ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാം- ഘട്ടങ്ങൾ
- ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനായി myAadhaar പോർട്ടലില് ആദ്യം പ്രവേശിക്കുക
- നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്ച കോഡ് എന്നിവ നൽകി ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും
- നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ ഇതിലൂടെ സഹായിക്കും
- “ഓതന്റിക്കേഷൻ ഹിസ്റ്ററി” ഓപ്ഷൻ തെരഞ്ഞെടുത്ത് അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്ന കാലയളവിനുള്ള തിയതി ശ്രേണി തെരഞ്ഞെടുക്കുക
- ലോഗ് പരിശോധിച്ച് പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകൾ ഉണ്ടോയെന്ന് നോക്കുക
- സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഉടനെ അത് UIDAIയിൽ റിപ്പോർട്ട് ചെയ്യണം
- യുഐഡിഎഐയുടെ ടോൾ ഫ്രീ ഹെൽപ്പ് ലൈനായ 1947ന്റെ സഹായം ഇതിനായി തേടാവുന്നതാണ്
- [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കും റിപ്പോർട്ട് അയയ്ക്കാം യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)