
18 വർഷത്തെ ജയിൽവാസം, പ്രതീക്ഷയോടെ റഹീം, ഇന്ന് നിർണായക ദിനം
റിയാദ്: കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിന് ഇന്ന് നിർണായക ദിനം. കോഴിക്കോട് ഫറോക് സ്വദേശിയായ അബ്ദുൽ റഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതിയുടെ പുതിയ ബെഞ്ചാണ് ഇന്ന് പരിഗണിക്കുക. സൗദി സമയം രാവിലെ ഒൻപത് മണിയോടെ റഹീമിന്റെ കേസ് പരിഗണിക്കും. മോചന ഉത്തരവുണ്ടായാൽ ഒരു മാസത്തിനകം റഹീമിന് പുറത്തെത്താൻ കഴിയുമെന്നാണ് നിയമസഹായസമിതിയുടെ കണക്കുകൂട്ടൽ. റഹീമിന്റെ അഭിഭാഷകനും എംബസി ഉദ്യോഗസ്ഥനും അബ്ദുറഹീമും നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, അസീര്‍ ഗവര്‍ണറുടെ പ്രതിനിധിയും ഇന്ന് കോടതിയില്‍ ഹാജരാകും. റഹീമിനെതിരെയ പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കണ്ടെത്തൽ എതിരായാലും ജയിൽ വാസം ഇതിനോടകം 18 വർഷം കഴിഞ്ഞതിനാൽ ശിക്ഷാ കാലയളവ് നീട്ടാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്. മോചന ഉത്തരവ് ഉണ്ടായാൽ വിധിപ്പകർപ്പ് എംബസിയുൾപ്പെടെ ബന്ധപ്പെട്ട കക്ഷികൾക്കയച്ച് റഹീമിനെ ഡീപ്പോർട്ട് ചെയ്യുകയാണ് അടുത്ത നടപടി. മോചന ഉത്തരവ് ഉണ്ടായാല്‍ അത് അപ്പീല്‍ കോടതിയും ഗവര്‍ണറേറ്റും അംഗീകരിച്ച ശേഷമായിരിക്കും ജയില്‍ മോചനം ഉണ്ടാകുകയുള്ളൂ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)